---
title: "ലിവ് ഇൻ പങ്കാളിയേയും പ്രായപൂർത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചു, 20 ലക്ഷം രൂപ തട്ടി; യുവാവ് പിടിയിൽ"
english_title: "Youth arrested for raping live-in partner and minor sister duping them of Rs 20 lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333655/youth-arrested-for-raping-live-in-partner-and-minor-sister-duping-them-of-rs-20-lakh"
published_at: "2025-12-29T14:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695242e5e501a_stop_rape.jpg"
keywords: []
---

# ലിവ് ഇൻ പങ്കാളിയേയും പ്രായപൂർത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചു, 20 ലക്ഷം രൂപ തട്ടി; യുവാവ് പിടിയിൽ

> **Lead Summary:** **( **[www.truevisionnews.com]** ) **ബാഗൽഗുണ്ടെയിൽ ലിവ് ഇൻ പങ്കാളിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ബംഗളൂരു സ്വദേശി ശുഭം ശുക്ലയാണ് അറസ്റ്റിലായത്. യുവതിയ്ക്കു നേരെ ലൈംഗീക അതിക്രമം നടത്തിയ പ്രതി, യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചിരുന്നു.

## Article Content

**( **[www.truevisionnews.com]** ) **ബാഗൽഗുണ്ടെയിൽ ലിവ് ഇൻ പങ്കാളിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ബംഗളൂരു സ്വദേശി ശുഭം ശുക്ലയാണ് അറസ്റ്റിലായത്. യുവതിയ്ക്കു നേരെ ലൈംഗീക അതിക്രമം നടത്തിയ പ്രതി, യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചിരുന്നു.

ഈ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശുഭം ശുക്ല ആദ്യം യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് വിശ്വാസം നേടിയ ശേഷം പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുകയായിരുന്നു. വൈകാതെ യുവതിയുമായി ലിവ് ഇൻ റിലേഷനിലായി.

മൂന്നുവർഷത്തോളം ബംഗളൂരുവിൽ താമസിച്ചു. ഇതിനിടെ പണവും സ്വർണവും കൈക്കലാക്കി. അതിനിടെ ശുഭം ശുക്ല വിവാഹിതനായിരുന്നുവെന്നും യുവതി കണ്ടെത്തി. ഇക്കാര്യം ചോദിച്ചപ്പോൾ ഭാര്യയെ ഉടൻ വിവാഹ മോചനം ചെയ്യുമെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ ലൈംഗീക പീഡനം തുടർന്നതോടെ യുവതി പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് യുവതിയുടെ സഹോദരി നൽകിയ കേസിൽ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333655/youth-arrested-for-raping-live-in-partner-and-minor-sister-duping-them-of-rs-20-lakh)