---
title: "രണ്ട് മക്കളുടെ അമ്മയായ സ്ത്രീയെ അവിഹിത ബന്ധം ആരോപിച്ച് ​ മർദ്ദിച്ച് ചെരുപ്പ് മാല ധരിപ്പിച്ചതായി പരാതി, ഒരാൾ അറസ്റ്റിൽ; അപലപിച്ച് വനിതാ കമ്മീഷൻ"
english_title: "Complaint alleges that villagers beat up young woman accusing her of having an illicit relationship"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333652/complaint-alleges-that-villagers-beat-up-young-woman-accusing-her-of-having-an-illicit-relationship"
published_at: "2025-12-29T14:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695240f9b4e17_complaint.jpg"
keywords: []
---

# രണ്ട് മക്കളുടെ അമ്മയായ സ്ത്രീയെ അവിഹിത ബന്ധം ആരോപിച്ച് ​ മർദ്ദിച്ച് ചെരുപ്പ് മാല ധരിപ്പിച്ചതായി പരാതി, ഒരാൾ അറസ്റ്റിൽ; അപലപിച്ച് വനിതാ കമ്മീഷൻ

> **Lead Summary:** **ത്രിപുര: ( **[www.truevisionnews.com]** ) ** ത്രിപുരയിലെ ധലൈ ജില്ലയിൽ അവിഹിത ബന്ധം ആരോപിച്ച് ​ഗ്രാമവാസികൾ യുവതിയെ മർദ്ദിക്കുകയും ചെരുപ്പ്മാല ധരിപ്പിക്കുകയും ചെയ്തെന്ന് പരാതി. കമൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹരേർഖോല ഗ്രാമത്തിലെ രണ്ട് ആൺമക്കളുടെ അമ്മയായ സ്ത്രീയെ ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഒരു സംഘം ആളുകൾ മർദിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

## Article Content

**ത്രിപുര: ( **[www.truevisionnews.com]** ) ** ത്രിപുരയിലെ ധലൈ ജില്ലയിൽ അവിഹിത ബന്ധം ആരോപിച്ച് ​ഗ്രാമവാസികൾ യുവതിയെ മർദ്ദിക്കുകയും ചെരുപ്പ്മാല ധരിപ്പിക്കുകയും ചെയ്തെന്ന് പരാതി. കമൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹരേർഖോല ഗ്രാമത്തിലെ രണ്ട് ആൺമക്കളുടെ അമ്മയായ സ്ത്രീയെ ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഒരു സംഘം ആളുകൾ മർദിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവം അറിഞ്ഞപ്പോൾ തന്നെ പൊലീസ് എത്തുകയും സ്ത്രീയെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് അവരെ അംബാസ്സയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ടി. സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയതായും നിലവിൽ അവർ അപകടനില തരണം ചെയ്തതായും ഉദ്യോഗസ്ഥൻ അറിയിച്ചു.

> സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ത്രിപുര വനിതാ കമ്മീഷൻ അധ്യക്ഷ ജർണാ ദേബ്ബർമ ഞായറാഴ്ച സംഭവത്തെ ശക്തമായി അപലപിച്ചു. സ്ത്രീയ്‌ക്കെതിരായ പീഡനവും അപമാനവും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. “നിയമം കൈയിലെടുക്കാൻ ജനങ്ങൾക്ക് അവകാശമില്ല. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെടുന്നു,” എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333652/complaint-alleges-that-villagers-beat-up-young-woman-accusing-her-of-having-an-illicit-relationship)