---
title: "ബോഡി ബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Bodybuilder found dead at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333644/Bodybuilder-found-dead-at-home"
published_at: "2025-12-29T13:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69523d55517f0_kunnamkulam_death.jpg"
keywords: []
---

# ബോഡി ബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **കുന്നംകുളം: ( **[www.truevisionnews.com]** )** ബോഡി ബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.

## Article Content

**കുന്നംകുളം: ( **[www.truevisionnews.com]** )** ബോഡി ബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.

ഉടനെ മലങ്കര ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു. കഴിഞ്ഞവർഷത്തെ മിസ്റ്റർ തൃശൂർ ചാമ്ബ്യൻഷിപ്പിലെ വിജയിയായിരുന്നു. സ്ഥിരമായി ജിമ്മിൽ വർക്കൗട്ട് നടത്തുന്ന ആൾ കൂടിയാണ്. അവിവാഹിതനാണ്. അമ്മ: അനിത. സഹോദരങ്ങൾ: അരുൺ, ആരതി.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333644/Bodybuilder-found-dead-at-home)