---
title: "ടാറ്റനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു"
english_title: "Fire breaks out in Tatanagar-Ernakulam Express; one dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333556/fire-breaks-out-in-tatanagar-ernakulam-express-one-dead"
published_at: "2025-12-29T07:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6951e4e2252f6_fire.jpg"
keywords: []
---

# ടാറ്റനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു

> **Lead Summary:** **വിശാഖപട്ടണം: **ടാറ്റനഗർ-എറണാകുളം എക്സ്പ്രസിലുണ്ടായ തീപിടിത്തിൽ ഒരാൾ മരിച്ചു. ആന്ധ്രയിൽവെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ട്രെയിനിന്റെ രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചു.

## Article Content

**വിശാഖപട്ടണം: **ടാറ്റനഗർ-എറണാകുളം എക്സ്പ്രസിലുണ്ടായ തീപിടിത്തിൽ ഒരാൾ മരിച്ചു. ആന്ധ്രയിൽവെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ട്രെയിനിന്റെ രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചു.

തിങ്കളാഴ്ച പുലർച്ചെ യെലമാൻചില്ലി റെയിൽവേ സ്റ്റേഷന് സമീപം അനകാപള്ളിയിൽ വെച്ചാണ് 18189 ടാറ്റനഗർ-എറണാകുളം എക്സ്പ്രസിന് തീപിച്ചത്. ബി. 1, എം.1 കോച്ചുകളാണ് കത്തിനശിച്ചത്. ബി.1 കോച്ചിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കോച്ചിലുള്ളവരെ അതിവേഗം ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഈ രണ്ട് കോച്ചുകൾ ഒഴിവാക്കി ട്രെയിൻ യാത്ര തുടരുകയാണ്.

ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചതെന്നാണ് വിവരം. രണ്ട്​ ഫോറൻസിക് ടീമുകൾ തീപിടിത്തമുണ്ടായ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. എന്തുകൊണ്ടാണ് തീപിടിത്തമുണ്ടായതെന്ന് പരിശോധനകൾക്ക് ശേഷം മാത്രമേ പറയാനാവുവെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും ആന്ധ്ര ആരോഗ്യമന്ത്രിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333556/fire-breaks-out-in-tatanagar-ernakulam-express-one-dead)