---
title: "'മുഖ്യമന്ത്രിക്ക് ഇതിൽ ദുരൂഹത തോന്നാത്തതെന്ത്?'; പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രൻ്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഷിബു ബേബി ജോൺ"
english_title: "kadakampally surendran with unnikrishnan potty shibu baby john shares pictures"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333287/kadakampally-surendran-with-unnikrishnan-potty-shibu-baby-john-shares-pictures"
published_at: "2025-12-27T09:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f5e771277e_shibu_baby_john.jpg"
keywords: []
---

# 'മുഖ്യമന്ത്രിക്ക് ഇതിൽ ദുരൂഹത തോന്നാത്തതെന്ത്?'; പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രൻ്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഷിബു ബേബി ജോൺ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) **ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രം പുറത്തുവിട്ട് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. സോണിയാ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിൽ ദുരൂഹത തോന്നിയ മുഖ്യമന്ത്രി പിണറായി വിജയന് ഈ ചിത്രത്തിൽ ദുരൂഹത തോന്നാത്തത് എന്തെന്നും ഷിബു ബേബി ജോൺ ചോദ്യം ഉന്നയിച്ചു. ഇവരുടെ കൂടെയുള്ള പൊലീസുകാരൻ ആരെന്നും ഷിബു ബേബി ജോൺ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണിൻ്റെ പ്രതികരണം.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) **ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രം പുറത്തുവിട്ട് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. സോണിയാ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിൽ ദുരൂഹത തോന്നിയ മുഖ്യമന്ത്രി പിണറായി വിജയന് ഈ ചിത്രത്തിൽ ദുരൂഹത തോന്നാത്തത് എന്തെന്നും ഷിബു ബേബി ജോൺ ചോദ്യം ഉന്നയിച്ചു. ഇവരുടെ കൂടെയുള്ള പൊലീസുകാരൻ ആരെന്നും ഷിബു ബേബി ജോൺ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണിൻ്റെ പ്രതികരണം.

**ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:**

*ഈ ചിത്രങ്ങൾ നേരത്തെ എന്റെ കയ്യിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?*

*പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിൽ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തിൽ പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണ്ണം പമ്പ കടന്നുപോയത്.*

*ഇവർ ഇരിക്കുന്നത് ബാംഗ്ലൂർ എയർപോർട്ടിൽ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതിൽ യാതൊരു ദുരൂഹതയും തോന്നാത്തത്?*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333287/kadakampally-surendran-with-unnikrishnan-potty-shibu-baby-john-shares-pictures)