---
title: "ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌‌യുടെ കാർ തടഞ്ഞ ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു"
english_title: "TVK woman leader who blocked Vijay's car, tried to commit suicide after not being made district secretary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333277/tvk-woman-leader-who-blocked-vijays-car-tried-to-commit-suicide-after-not-being-made-district-secretary"
published_at: "2025-12-27T08:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f497d90b4b_vijay.jpg"
keywords: []
---

# ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌‌യുടെ കാർ തടഞ്ഞ ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

> **Lead Summary:** **ചെന്നൈ : ര**ണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ടിവികെ (തമിഴക വെട്രി കഴകം) വനിതാ നേതാവ് ഗുരുതര നിലയിൽ തുടരുന്നു.

## Article Content

**ചെന്നൈ : ര**ണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ടിവികെ (തമിഴക വെട്രി കഴകം) വനിതാ നേതാവ് ഗുരുതര നിലയിൽ തുടരുന്നു.

തൂത്തുക്കുടി സ്വദേശി അജിത ആഗ്‌നലാണു ജീവനൊടുക്കാൻ ശ്രമിച്ചത്. ടിവികെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അജിത ആഗ്‌നലും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്റ് വിജയ്‌‌യുടെ കാർ തടയുകയും നടന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333277/tvk-woman-leader-who-blocked-vijays-car-tried-to-commit-suicide-after-not-being-made-district-secretary)