---
title: "എസ്‌ഐആറിൽ ഇന്ന് യോഗം; പോരായ്മകൾ ചർച്ചയാകും"
english_title: "Meeting at SIR today; shortcomings to be discussed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333273/meeting-at-sir-today-shortcomings-to-be-discussed"
published_at: "2025-12-27T07:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f42ba8e6c7_sir.jpg"
keywords: []
---

# എസ്‌ഐആറിൽ ഇന്ന് യോഗം; പോരായ്മകൾ ചർച്ചയാകും

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പാർട്ടി യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് വച്ച് ചേരുന്ന യോഗത്തിൽ ഇതുവരെയുള്ള പോരായ്മകൾ പ്രതിനിധികൾ അറിയിക്കും.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പാർട്ടി യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് വച്ച് ചേരുന്ന യോഗത്തിൽ ഇതുവരെയുള്ള പോരായ്മകൾ പ്രതിനിധികൾ അറിയിക്കും.

നിലവിലെ പുരോഗതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യോഗത്തിൽ വ്യക്തമാക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24,08,503 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്.

ജനുവരി 22 വരെ കരട് പട്ടികയിൻമേൽ എതിർപ്പുന്നയിക്കാൻ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങുകളും പരിശോധനകളും നടക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 

അതേസമയം, 2025 ഒക്ടോബർ 27ലെ വോട്ടർപട്ടിക പ്രകാരം 2,78,50,855 വോട്ടർമാരാണ് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ എസ്ഐആറിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയാക്കി പ്രസിദ്ധപ്പെടുത്തിയ കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാർ മാത്രമാണ് ഇടം നേടിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333273/meeting-at-sir-today-shortcomings-to-be-discussed)