---
title: "നാളെ ഇതുപോലെ ഉണ്ടാക്കൂ....; പ്രഷർ കുക്കറിൽ കിടിലൻ മീന്‍ പൊരിച്ചത് തയ്യാറാക്കാം "
english_title: "Fried fish racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333228/fried-fish-racipe-new"
published_at: "2025-12-26T17:13:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e74f3074fd_fish.jpg"
keywords: []
---

# നാളെ ഇതുപോലെ ഉണ്ടാക്കൂ....; പ്രഷർ കുക്കറിൽ കിടിലൻ മീന്‍ പൊരിച്ചത് തയ്യാറാക്കാം 

> **Lead Summary:** ** **പ്രഷർ കുക്കറിൽ കിടിലൻ മീന്‍ പൊരിച്ചത് തയ്യാറാക്കാം....

## Article Content

** **പ്രഷർ കുക്കറിൽ കിടിലൻ മീന്‍ പൊരിച്ചത് തയ്യാറാക്കാം....

ആവശ്യമായ സാധനങ്ങൾ

*മത്തി*

*പച്ചമുളക് *

*ഉള്ളി അരിഞ്ഞത്*

*വെളുത്തുള്ളി*

*ഇഞ്ചി*

*പെരുംജീരകം*

*ചുവന്ന മുളക് പൊടി*

*കശ്മീരി മുളകുപൊടി *

*കുരുമുളക് പൊടി*

*പുളി*

*കറിവേപ്പില*

*വെള്ളം *

*ഉപ്പ്*

*എണ്ണ*

തയ്യാറാക്കുന്ന വിധം

*ആദ്യം ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം, മുളക് പൊടി, കശ്മീരി മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ്, കറിവേപ്പില, എണ്ണ, വെള്ളം എന്നിവ ഒരു മിക്സിയുടെ ജാറില്‍ അടിച്ചെടുക്കുക.*

*ഇതിലേക്ക് നന്നായി കഴുകി വൃത്തിയാക്കിയ മത്തി നന്നായി വരഞ്ഞ് അതിൽ ഈ മിക്സ് നന്നായി ചേര്‍ത്ത് പിടിപ്പിക്കുക. അര മണിക്കൂര്‍ റെസ്റ്റ് ചെയ്യാൻ വയ്ക്കുക.*

*ഇനി പ്രെഷര്‍ കുക്കര്‍ അടുപ്പിൽ വച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. ശേഷം ഇതിൽ ഉള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ശേഷം, മസാല പുരട്ടി വച്ച മത്തി ഓരോന്നായി ഇതിലേക്ക് വയ്ക്കുക. *

*ഇതിൽ അല്‍പ്പം പുളിവെള്ളം ഒഴിച്ച് എല്ലാഭാഗത്തും മിക്സ് ചെയ്ത ശേഷം ഇതിന് മുകളില്‍ കറിവേപ്പില ഇട്ട് കുക്കര്‍ അടച്ച് വേവിക്കുക. ഒരു വിസില്‍ വന്നാല്‍ തീ ഓഫ് ചെയ്ത് വിസില്‍ പോയ ശേഷം തുറക്കുക. രുചിയൂറും മീൻ പൊരിച്ചത് റെഡി.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333228/fried-fish-racipe-new)