---
title: " പ്രണയാഭ്യർത്ഥന നിരസിച്ചതിലെ പക....! ഹോസ്പിറ്റലിൽ വനിതസഹപ്രവർത്തകരുടെ ഡ്രസ്സിങ്ങ് റൂം ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജൂനിയർ ടെക്നീഷ്യൻ അറസ്റ്റിൽ"
english_title: "hospital staff arrested for filming dressing room visuals of staff"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333223/hospital-staff-arrested-for-filming-dressing-room-visuals-of-staff-new"
published_at: "2025-12-26T16:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e71bd230d2_WhatsApp_Image_2025-12-26_at_4.59.45_PM.jpeg"
keywords: []
---

#  പ്രണയാഭ്യർത്ഥന നിരസിച്ചതിലെ പക....! ഹോസ്പിറ്റലിൽ വനിതസഹപ്രവർത്തകരുടെ ഡ്രസ്സിങ്ങ് റൂം ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജൂനിയർ ടെക്നീഷ്യൻ അറസ്റ്റിൽ

> **Lead Summary:** ബാം​ഗ്ലൂരിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ വനിത സ്റ്റാഫ് നഴ്സുമാരുടെ ഡ്രസ്സിങ്ങ് റൂം ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജൂനിയർ ടെക്നീഷ്യൻ അറസ്റ്റിൽ. 23 വയസ്സുകാരൻ വെസ്റ്റ് ബം​ഗാൾ സ്വദേശി സുവേന്തു മൊഹന്തനെയാണ് അന്ന പൂർണ്ണേശ്വരി ന​ഗർ പൊലിസ് അറസ്റ്റ് ചെയ്തത്.

## Article Content

ബാം​ഗ്ലൂരിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ വനിത സ്റ്റാഫ് നഴ്സുമാരുടെ ഡ്രസ്സിങ്ങ് റൂം ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജൂനിയർ ടെക്നീഷ്യൻ അറസ്റ്റിൽ. 23 വയസ്സുകാരൻ വെസ്റ്റ് ബം​ഗാൾ സ്വദേശി സുവേന്തു മൊഹന്തനെയാണ് അന്ന പൂർണ്ണേശ്വരി ന​ഗർ പൊലിസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച്ച രാവിലെ വനിത സഹപ്രവർത്തകർ സുവേന്തുവിനെ സംശയാസ്പദമായ രീതിയിൽ ഓപ്പറേഷൻ തീയറ്ററിന് സമീപം കണ്ടെത്തിയിരുന്നു. അതിന് ശേഷം സ്റ്റാഫുമാരിൽ ഒരാൾ സുവേന്തു ദൃശ്യങ്ങൾ മൊബൈലിൽ കാണുന്നത് കണ്ട് മാനേജ്മെന്റിന് പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വഷണത്തിലാണ് സുവേന്തു ​കൃത്യം ചെയ്തെന്ന് കണ്ടെത്തിയത്.

പൊലീസ് റിപ്പോർട്ട് പ്രകാരം ഒടി പോലുള്ള റെസ്ട്രിക്കറ്റഡ് ഏരിയയിൽ സ്ത്രീകൾ വസ്ത്രം മാറുന്നിടത്തും സുവേന്തു മൊബൈൽ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പൊലീസ് പിന്നീട് അയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും അതിൽ ധാരാളം വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തുതയും ചെയ്തു.

പ്രതി ഈ ദൃശ്യങ്ങൾ മറ്റെവിടെയെങ്കിലും പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വഷിക്കുന്നുണ്ട്. ഇയാൾ ഹോസ്പിറ്റലിലെ ഒരു നഴ്സിനോട് പ്രണയാഭ്യർത്ഥന നടത്തിയതായും യുവതി നിരസിച്ചതിലുള്ള പകയിലാണ് കൃത്യം തുടങ്ങിയത്. ആദ്യം പ്രണയം നിരസിച്ച യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുകയും പിന്നീട് മറ്റുള്ളവരെ കൂട് ഇരയാക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333223/hospital-staff-arrested-for-filming-dressing-room-visuals-of-staff-new)