---
title: "അറേബ്യൻ സ്റ്റൈൽ ചിക്കൻ മന്തി – വീട്ടിൽ തന്നെ തയ്യാറാക്കാം "
english_title: "Chicken Manti can be prepared at home."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333201/chicken-manti-can-be-prepared-at-home"
published_at: "2025-12-26T15:16:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e5a0ab6997_tru9.jpg"
keywords: []
---

# അറേബ്യൻ സ്റ്റൈൽ ചിക്കൻ മന്തി – വീട്ടിൽ തന്നെ തയ്യാറാക്കാം 

> **Lead Summary:** **[[truevisionnews.com]]** അറേബ്യൻ അടുക്കളയുടെ സുഗന്ധവും സ്വാദും ഒരുമിച്ച് എത്തിക്കുന്ന വിഭവമാണ് മന്തി. ശരിയായ മസാലയും ചാർകോൾ സ്മോക്കിന്റെ പ്രത്യേക രുചിയും ചേർന്നാൽ വീട്ടിൽ തന്നെ ഹോട്ടൽ സ്റ്റൈൽ മന്തി തയ്യാറാക്കാം. 

## Article Content

**[[truevisionnews.com]]** അറേബ്യൻ അടുക്കളയുടെ സുഗന്ധവും സ്വാദും ഒരുമിച്ച് എത്തിക്കുന്ന വിഭവമാണ് മന്തി. ശരിയായ മസാലയും ചാർകോൾ സ്മോക്കിന്റെ പ്രത്യേക രുചിയും ചേർന്നാൽ വീട്ടിൽ തന്നെ ഹോട്ടൽ സ്റ്റൈൽ മന്തി തയ്യാറാക്കാം. 

**ആവശ്യമായ ചേരുവകൾ**

*ചിക്കൻ മാരിനേറ്റ് ചെയ്യാൻ*

*ചിക്കൻ – 1.5 കിലോ *

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ*

*മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ*

*മുളകുപൊടി – 1 ടീസ്പൂൺ*

*ഉപ്പ് – ആവശ്യത്തിന്*

*മന്തി മസാല – 1 ടേബിൾസ്പൂൺ*

*സൺഫ്ലവർ ഓയിൽ – അല്പം*

**റൈസിന്**

*ബസ്മതി അരി – 1 കിലോ*

*നെയ്യ് – 4 ടേബിൾസ്പൂൺ*

*സവാള – 3 (ചെറുതായി അരിഞ്ഞത്)*

*ചിക്കൻ സ്റ്റോക്ക് ക്യൂബ് – 3 എണ്ണം*

*ഉണക്ക നാരങ്ങ – 3 എണ്ണം*

*പച്ചമുളക് – 4*

*കാരറ്റ് – 1 (ഗ്രേറ്റ് ചെയ്തത്)*

*മല്ലിയില – അലങ്കരിക്കാൻ*

**മന്തി മസാല തയ്യാറാക്കാൻ**

*മല്ലി – 1 ടീസ്പൂൺ*

*ജീരകം – ½ ടീസ്പൂൺ*

*കുരുമുളക് – ½ ടീസ്പൂൺ*

*ഗ്രാമ്പു – 5*

*ഏലക്ക – 5*

*കറുവയില (Bay leaf) – 4*

*കറുവാപ്പട്ട – 3 കഷണം*

*ചുക്ക് – ഒരു ചെറിയ കഷണം*

ഇവ എല്ലാം ചെറുതായി വറുത്ത് സുഗന്ധം വന്നാൽ പൊടിച്ച് മാറ്റി വെക്കുക.

**തയ്യാറാക്കുന്ന വിധം**

ചിക്കൻ കഷണങ്ങളിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, മന്തി മസാല, അല്പം സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. 20 മിനിറ്റ് മാരിനേറ്റ് ചെയ്ത ശേഷം എണ്ണയിൽ വറുത്ത് കോരി മാറ്റിവെക്കുക.

ബസ്മതി അരി കഴുകി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെക്കുക. കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ഒഴിക്കുക. ഗ്രാമ്പു, ഏലക്ക, കറുവാപ്പട്ട ചേർത്ത് സുഗന്ധം വരും വരെ ചൂടാക്കുക. സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് തയ്യാറാക്കിയ മന്തി മസാല ഇടുക.

ഇനി ആവശ്യത്തിന് വെള്ളം ചേർക്കുക. ചിക്കൻ സ്റ്റോക്ക് ക്യൂബ്, ഉപ്പ്, ഉണക്ക നാരങ്ങ, പച്ചമുളക് എന്നിവ ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ചാൽ കുതിർത്ത അരി ചേർത്ത് ഒന്ന് ഇളക്കുക. മൂടിവെച്ച് വേവിക്കുക. അരി പകുതി വേവിച്ച് വെള്ളം കുറയുമ്പോൾ ഒന്ന് ഇളക്കുക.

അരിയുടെ നടുവിൽ ഒരു ചെറിയ സ്റ്റീൽ ബൗൾ വെക്കുക. അതിലേക്ക് 3 ടേബിൾസ്പൂൺ സൺഫ്ലവർ/ഒലിവ് ഓയിൽ ഒഴിക്കുക. വറുത്തു വെച്ച ചിക്കൻ അരിയുടെ മുകളിലായി നിരത്തുക.

കത്തിച്ച ചാർകോൾ ബൗളിൽ ഇട്ട് ഉടൻ അലുമിനിയം ഫോയിലിട്ട് മൂടുക. തീ വളരെ കുറച്ച് 5 മിനിറ്റ് വെച്ച ശേഷം അടുപ്പ് ഓഫ് ചെയ്യുക. 5 മിനിറ്റിന് ശേഷം ഫോയിൽ തുറക്കുക. സുഗന്ധമുള്ള ചൂടൻ ചിക്കൻ മന്തി റൈസ് തയ്യാർ. മല്ലിയിലയും ഗ്രേറ്റ് ചെയ്ത കാരറ്റും ചേർത്ത് അലങ്കരിച്ച് വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333201/chicken-manti-can-be-prepared-at-home)