---
title: "കുറഞ്ഞ ചേരുവകൾ, കിടിലൻ രുചി: ചീസ് കോൺ ബോൾസ് എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "prepare cheese corn balls."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333195/prepare-cheese-corn-balls"
published_at: "2025-12-26T14:44:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e51fccf655_tru8.jpg"
keywords: []
---

# കുറഞ്ഞ ചേരുവകൾ, കിടിലൻ രുചി: ചീസ് കോൺ ബോൾസ് എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** **[[truevisionnews.com]] **കുട്ടികൾക്ക് പെട്ടെന്ന് മനസ്സിലേക്കും നാവിലേക്കും കയറുന്ന ഒരു സ്പെഷ്യൽ സ്നാക്ക് ട്രൈ ചെയ്താലോ? പതിവ് ബിസ്‌കറ്റുകളും ഫ്രൈസും മാറി, രുചിയിലും വ്യത്യസ്തതയിലും മുന്നിൽ നിൽക്കുന്ന ഒരു ഐറ്റമാണ് ചീസ് കോൺ ബോൾസ്.

## Article Content

**[[truevisionnews.com]] **കുട്ടികൾക്ക് പെട്ടെന്ന് മനസ്സിലേക്കും നാവിലേക്കും കയറുന്ന ഒരു സ്പെഷ്യൽ സ്നാക്ക് ട്രൈ ചെയ്താലോ? പതിവ് ബിസ്‌കറ്റുകളും ഫ്രൈസും മാറി, രുചിയിലും വ്യത്യസ്തതയിലും മുന്നിൽ നിൽക്കുന്ന ഒരു ഐറ്റമാണ് ചീസ് കോൺ ബോൾസ്.

തയ്യാറാക്കാൻ വളരെ ലളിതവും, ചേരുവകൾ കുറവുമായ ഈ സ്നാക്ക് കുട്ടികളുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം പിടിക്കും.

**ചേരുവകൾ**

*സ്വീറ്റ് കോൺ – ½ കപ്പ്*

*ഗ്രേറ്റഡ് ചീസ് – ½ കപ്പ്*

*റവ അല്ലെങ്കിൽ ബ്രെഡ് ക്രംബ്സ് – 3–4 ടേബിൾസ്പൂൺ*

**തയ്യാറാക്കുന്ന വിധം**

സ്വീറ്റ് കോൺ ചെറുതായി അരച്ചോ ഞെരടിയോ എടുക്കുക. ഇതിലേക്ക് ഗ്രേറ്റഡ് ചീസും റവയോ ബ്രെഡ് ക്രംബ്സോ ചേർത്ത് നന്നായി കുഴച്ച് ഒരു കട്ടിയുള്ള മിശ്രിതം തയ്യാറാക്കണം. ഈ മാവ് ചെറിയ ബോൾ രൂപത്തിൽ ഉരുട്ടി ചൂടായ എണ്ണയിൽ ഇടുക.

ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പുറത്തെടുക്കാം. പുറത്ത് ക്രിസ്പിയും ഉള്ളിൽ ചീസിന്റെ മൃദുവായ സ്വാദും നിറഞ്ഞ ഈ ചീസ് കോൺ ബോൾസ് ചൂടോടെ ചായയോടൊപ്പം വിളമ്പാം. കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഈ രുചികരമായ സ്നാക്ക് കുട്ടികളെ മാത്രമല്ല, വീട്ടിലെ എല്ലാവരെയും ആകർഷിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333195/prepare-cheese-corn-balls)