---
title: "മട്ടയരി ചോറ് വളരെ പെട്ടെന്ന്, കുറച്ചുമാത്രം ഗ്യാസ് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു ലളിതമായ രീതി പരീക്ഷിച്ചാലോ"
english_title: "The rice is very quick"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333190/the-rice-is-very-quick"
published_at: "2025-12-26T14:23:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e4da5515e3_tru7.jpg"
keywords: []
---

# മട്ടയരി ചോറ് വളരെ പെട്ടെന്ന്, കുറച്ചുമാത്രം ഗ്യാസ് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു ലളിതമായ രീതി പരീക്ഷിച്ചാലോ

> **Lead Summary:** **[[truevisionnews.com]] **ആദ്യം മട്ടയരി നന്നായി കഴുകി ഏകദേശം 15 മിനിറ്റ് വെള്ളത്തിൽ കുതിർക്കണം. തുടർന്ന് കുതിർത്ത അരിയും ആവശ്യമായ വെള്ളവും പ്രഷർ കുക്കറിൽ ചേർക്കുക. ഒരു കപ്പ് അരിക്ക് 3 മുതൽ 3.5 കപ്പ് വരെ വെള്ളം മതിയാകും.

## Article Content

**[[truevisionnews.com]] **ആദ്യം മട്ടയരി നന്നായി കഴുകി ഏകദേശം 15 മിനിറ്റ് വെള്ളത്തിൽ കുതിർക്കണം. തുടർന്ന് കുതിർത്ത അരിയും ആവശ്യമായ വെള്ളവും പ്രഷർ കുക്കറിൽ ചേർക്കുക. ഒരു കപ്പ് അരിക്ക് 3 മുതൽ 3.5 കപ്പ് വരെ വെള്ളം മതിയാകും.

മിതമായ ചൂടിൽ മൂന്നോ നാലോ വിസിൽ വരുത്തിയ ശേഷം ഗ്യാസ് കുറച്ച് ചെറുചൂടിൽ കൂടി അഞ്ചു മിനിറ്റ് വേവിക്കുക. കുക്കറിലെ പ്രഷർ പൂർണമായി പോയതിന് ശേഷം തുറക്കുമ്പോൾ അരി നന്നായി വെന്തിട്ടുണ്ടാകും.

ചോറ് പാത്രത്തിലേക്ക് മാറ്റി ആവശ്യമെങ്കിൽ കുറച്ച് ചുടുവെള്ളം ചേർത്ത് വാർക്കാം. വെള്ളം മുഴുവൻ ഒഴിഞ്ഞതിന് ശേഷം ഉപയോഗിക്കാം. ഈ രീതിയിൽ മട്ടയരി ചോറ് പാചകം ചെയ്യുമ്പോൾ സമയം ലാഭിക്കാനൊപ്പം പാചകവാതക ചെലവും ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333190/the-rice-is-very-quick)