---
title: "വയറുവേദനയെത്തുടർന്ന് ആത്മഹത്യ ചെയ്തെന്ന് മൊഴി, തെളിഞ്ഞത് ക്രൂര ദുരഭിമാനക്കൊല; മകളെ ശ്വാസം മുട്ടിച്ചു കൊന്ന മാതാപിതാക്കൾ അറസ്റ്റിൽ"
english_title: "parents kill 17 year old daughter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333138/parents-kill-17-year-old-daughter"
published_at: "2025-12-26T11:25:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e23ba890d2_WhatsApp_Image_2025-12-26_at_11.27.01_AM.jpeg"
keywords: []
---

# വയറുവേദനയെത്തുടർന്ന് ആത്മഹത്യ ചെയ്തെന്ന് മൊഴി, തെളിഞ്ഞത് ക്രൂര ദുരഭിമാനക്കൊല; മകളെ ശ്വാസം മുട്ടിച്ചു കൊന്ന മാതാപിതാക്കൾ അറസ്റ്റിൽ

> **Lead Summary:** **കരീംനഗർ: ( **[www.truevisionnews.com]** )** പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച 17 വയസ്സുകാരിയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. തെലങ്കാനയിലെ കരീംനഗറിലാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

## Article Content

**കരീംനഗർ: ( **[www.truevisionnews.com]** )** പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച 17 വയസ്സുകാരിയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. തെലങ്കാനയിലെ കരീംനഗറിലാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

വിട്ടുമാറാത്ത വയറുവേദനയെത്തുടർന്ന് മകൾ ആത്മഹത്യ ചെയ്തുവെന്നായിരുന്നു മാതാപിതാക്കൾ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, പെൺകുട്ടിയുടെ മരണം ശ്വാസം മുട്ടിച്ചാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, പെൺകുട്ടി ഗ്രാമത്തിലെ മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് മാതാപിതാക്കൾ പലതവണ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വഴങ്ങിയില്ല.

ഇതേത്തുടർന്ന് പ്രകോപിതരായ ദമ്പതികൾ പെൺകുട്ടിക്ക് നിർബന്ധപൂർവ്വം കീടനാശിനി കുടിപ്പിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് ഇവർ ശ്രമിച്ചത്. അറസ്റ്റിലായ ദമ്പതികളെ ഡിസംബർ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333138/parents-kill-17-year-old-daughter)