---
title: "ബംഗ്ലാദേശ് സ്വദേശിയെന്ന് സംശയം; ഒഡീഷയിൽ ബംഗാളി കുടിയേറ്റ തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു"
english_title: "Bengali migrant worker beaten to death by mob"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333124/bengali-migrant-worker-beaten-to-death-by-mob"
published_at: "2025-12-26T10:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e19f77230d_tru1.jpg"
keywords: []
---

# ബംഗ്ലാദേശ് സ്വദേശിയെന്ന് സംശയം; ഒഡീഷയിൽ ബംഗാളി കുടിയേറ്റ തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു

> **Lead Summary:** **ന്യൂഡൽഹി: [[truevisionnews.com]] **ഒഡിഷയിലെ സംഭൽപൂർ ജില്ലയിൽ ബംഗ്ലാദേശ് പൗരന്മാരാണെന്ന സംശയത്തെ തുടർന്ന് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

## Article Content

**ന്യൂഡൽഹി: [[truevisionnews.com]] **ഒഡിഷയിലെ സംഭൽപൂർ ജില്ലയിൽ ബംഗ്ലാദേശ് പൗരന്മാരാണെന്ന സംശയത്തെ തുടർന്ന് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളെയാണ് ആറ് പേർ ചേർന്ന് വ്യാഴാഴ്ച ആക്രമിച്ചത്. ആദ്യം ബീഡി ആവശ്യപ്പെട്ട് തടഞ്ഞ സംഘം, തുടർന്ന് ആധാർ കാർഡ് കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തിൽ ജുവൽ ശൈഖ് എന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്നായിരുന്നു മരണം. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.

പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികൾ ചികിത്സയിലാണ്. ആക്രമണത്തെ തുടർന്ന് രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമായി. സംഭവത്തിന് പിന്നിൽ ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണമാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.

ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്ന ബി.ജെ.പിയുടെ നിലപാടുകളാണ് ഇത്തരം അക്രമങ്ങൾക്ക് വഴിവച്ചതെന്നും, ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനത്താണ് ഇത്തരമൊരു സംഭവം നടന്നതെന്നും തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333124/bengali-migrant-worker-beaten-to-death-by-mob)