---
title: "ഒറ്റയടിക്ക് കൂടിയത് 560 രൂപ ! തുടർച്ചയായി ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു"
english_title: "Today's gold price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333115/todays-gold-price"
published_at: "2025-12-26T10:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e15699780c_gold.jpg"
keywords: []
---

# ഒറ്റയടിക്ക് കൂടിയത് 560 രൂപ ! തുടർച്ചയായി ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു

> **Lead Summary:** **തിരുവനന്തപുരം : **കേരളത്തിൽ** **തുടർച്ചയായി ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു. ഇന്ന് ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560 രൂപ കൂടി 1,02,680 രൂപയുമായി. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്.

## Article Content

**തിരുവനന്തപുരം : **കേരളത്തിൽ** **തുടർച്ചയായി ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു. ഇന്ന് ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560 രൂപ കൂടി 1,02,680 രൂപയുമായി. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്.

ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു ക്രിസ്മസ് ദിനത്തിലെ സ്വർണവില. വെള്ളി വിലയും റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഗ്രാമിന് 10 രൂപ കൂടി 240 രൂപയാണ് ഇന്നത്തെ വില.

ബുധനാഴ്ച കേരളത്തിൽ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടിയിരുന്നു. 1,01,880 രൂപയായിരുന്നു പവൻ വില. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് ഗ്രാമിന് 55 രൂപയുടെയും 14 കാരറ്റിന് 45 രൂപയുടെയും വർധനവുണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333115/todays-gold-price)