---
title: "ഗൃഹനാഥനെ തടഞ്ഞു നിർത്തി എടിഎം കാർഡ് പിടിച്ചുവാങ്ങി ഒരു ലക്ഷം രൂപ കവർന്നു; കാസർകോട് മൂന്ന് പേർ കസ്റ്റഡിയിൽ"
english_title: "Three people in custody after stopping a householder  snatching his ATM card and robbing him of Rs1 lakh in Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333056/three-people-in-custody-after-stopping-a-householder-snatching-his-atm-card-and-robbing-him-of-rs1-lakh-in-kasaragod"
published_at: "2025-12-25T17:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d2c162815d_atm_fraud.jpg"
keywords: []
---

# ഗൃഹനാഥനെ തടഞ്ഞു നിർത്തി എടിഎം കാർഡ് പിടിച്ചുവാങ്ങി ഒരു ലക്ഷം രൂപ കവർന്നു; കാസർകോട് മൂന്ന് പേർ കസ്റ്റഡിയിൽ

> **Lead Summary:** **കാസർഗോഡ് : ( **[www.truevisionnews.com]** **ഗൃഹനാഥനെ തടഞ്ഞുനിർത്തി എ ടി എം കാർഡ് പിടിച്ചുവാങ്ങി ഒരു സംഘം പണം കവർന്നു. കാസർഗോഡ് നെല്ലിക്കുന്നിലാണ് സംഭവം.ആലമ്പാടി സ്വദേശി കമറുദ്ധീന്റെ 10100 രൂപയാണ് നഷ്ടമായത്.സംഭവത്തിൽ മൂന്ന് പേരെ കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.ബുധനാഴ്ച രാത്രി 11.30 നാണു സംഭവം.

## Article Content

**കാസർഗോഡ് : ( **[www.truevisionnews.com]** **ഗൃഹനാഥനെ തടഞ്ഞുനിർത്തി എ ടി എം കാർഡ് പിടിച്ചുവാങ്ങി ഒരു സംഘം പണം കവർന്നു. കാസർഗോഡ് നെല്ലിക്കുന്നിലാണ് സംഭവം.ആലമ്പാടി സ്വദേശി കമറുദ്ധീന്റെ 10100 രൂപയാണ് നഷ്ടമായത്.സംഭവത്തിൽ മൂന്ന് പേരെ കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.ബുധനാഴ്ച രാത്രി 11.30 നാണു സംഭവം.

നെല്ലിക്കുന്നിൽ വെച്ച് നാലംഗ സംഘം തടഞ്ഞു നിർത്തി പേഴ്സും എ ടി എമ്മും പാസ്സ് വേർഡും ഭീഷണിപ്പെടുത്തി വാങ്ങുകയായിരുന്നുവെന്നാണ് പരാതി.എ ടി എമ്മിൽ നിന്നും 99000 രൂപയും പേഴ്സിൽ ഉണ്ടായിരുന്ന 2000 രൂപയുമാണ് കൈക്കലാക്കിയത്.കമറുദ്ധീനെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയെന്നും പരാതിയുണ്ട്. സംഭവത്തിൽ കാസർഗോഡ് ടൗൺ പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333056/three-people-in-custody-after-stopping-a-householder-snatching-his-atm-card-and-robbing-him-of-rs1-lakh-in-kasaragod)