---
title: " ഇതുണ്ടെങ്കിൽ വേറെ ഒന്നും വേണ്ട...: മുരിങ്ങയില ചമ്മന്തി പൊടി വീട്ടിൽ  ഉണ്ടാക്കാം "
english_title: "Moringa leaf powder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333044/moringa-leaf-powder"
published_at: "2025-12-25T16:27:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d18ab31f13_ft.jpg"
keywords: []
---

#  ഇതുണ്ടെങ്കിൽ വേറെ ഒന്നും വേണ്ട...: മുരിങ്ങയില ചമ്മന്തി പൊടി വീട്ടിൽ  ഉണ്ടാക്കാം 

> **Lead Summary:** ** **മുരിങ്ങയില തോരനും കറിയും ഒക്കെ സ്ഥിരമായി ഉണ്ടാക്കുമ്പോൾ മടുപ്പ് തോന്നുന്നത് സ്വാഭാവികമാണ്.

## Article Content

** **മുരിങ്ങയില തോരനും കറിയും ഒക്കെ സ്ഥിരമായി ഉണ്ടാക്കുമ്പോൾ മടുപ്പ് തോന്നുന്നത് സ്വാഭാവികമാണ്.

> എന്നാൽ മുരിങ്ങയില കൊണ്ട് ഉണ്ടാക്കുന്ന ചമ്മന്തിപ്പൊടി ശരിക്കും ഒരു "സൂപ്പർ ഫുഡ്" ആണ്. ചോറിനും കഞ്ഞിക്കും മാത്രമല്ല, ഇഡ്ഡലിക്കും ദോശയ്ക്കും ഒപ്പം ഇത് ഗംഭീര കോമ്പിനേഷനാണ്.***
***

***ആവശ്യമായ സാധനങ്ങൾ***

***മുരിങ്ങയില ***

***ഉഴുന്ന് ***

***കടലപ്പരിപ്പ് ***

***തൂവരപരിപ്പ് ***

***മല്ലി***

***കുരുമുളക് പൊടി***

***നല്ലജീരകം***

***വെളുത്തുള്ളി ***

***വറ്റൽമുളക് ***

***കറിവേപ്പില്ല ***

***കായം ***

***പുളി***

***ഉപ്പ്***

*ഉണ്ടാക്കുന്ന വിധം*

*ആദ്യം ഒരു പത്രം അടുപ്പിൽ വച്ച് അതിലേക്ക് മുരിങ്ങയിലയിട്ട് നന്നായി വറുക്കുക. ശേഷം അതേ പാത്രത്തിൽ കടലപ്പരിപ്പ്, ഉഴുന്ന്, തുവരപ്പരിപ്പ്, മല്ലി, കുരുമുളക്, ജീരകം എന്നിവ ഇട്ട് നന്നായി മൂപ്പിച്ചെടുക്കുക. *

*ഇത് അടുപ്പിൽ നിന്നും വാങ്ങി വച്ച ശേഷം ഇതേ പാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി വറ്റൽ മുളക്, കായം, കറിവേപ്പില, പുളി എന്നിവയെല്ലാമിട്ട് നന്നായി വഴറ്റുക. *

*അതുകഴിഞ്ഞ് ഇങ്ങനെ വറുത്തെടുത്ത സാധനങ്ങളെല്ലാം ചൂടാറിയ ശേഷം ഒരുമിച്ച് മിക്സിയിലിട്ട് കുറച്ച് ഉപ്പും ഇട്ട് നന്നായി പൊടിച്ചെടുക്കുക. രുചികരമായ മുരിങ്ങയില ചമ്മന്തി പൊടി റെഡി.*

***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333044/moringa-leaf-powder)