---
title: "തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു "
english_title: "VVRajesh to lead the capital; BJP announces mayoral candidate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333041/vvrajesh-to-lead-the-capital-bjp-announces-mayoral-candidate"
published_at: "2025-12-25T16:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d14fe5a30d_bjp.jpg"
keywords: []
---

# തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോ​ഗത്തിന് ശേഷമാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോ​ഗത്തിന് ശേഷമാണ് തീരുമാനം.

ജില്ല പ്രസിഡന്റ് കരമന ജയൻ, വി വി രാജേഷ്, ആർ ശ്രീലേഖ, ജില്ല ജനറൽ പാപ്പനം കോട് സജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രാജേഷിനായി അവസാന നിമിഷം ഇടപെട്ടത് മുരളീധര പക്ഷമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333041/vvrajesh-to-lead-the-capital-bjp-announces-mayoral-candidate)