ഫെഡറല്‍ ബാങ്ക് റുപേ കോണ്ടാക്ട്‌ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

ഫെഡറല്‍ ബാങ്ക് റുപേ കോണ്ടാക്ട്‌ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
Sep 27, 2021 10:04 PM | By Perambra Editor

കൊച്ചി : നാഷനല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് റുപേ കോണ്ടാക്ട്‌ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു.

5.88 ശതമാനമെന്ന കുറഞ്ഞ വാര്‍ഷിക ശതമാന നിരക്ക് (എപിആര്‍) ആണ് ഈ ക്രെഡിറ്റ് കാര്‍ഡിന്റെ ആകര്‍ഷണമെന്ന് ബാങ്ക് അറിയിച്ചു.

യാത്ര, ഭക്ഷണം, ഷോപ്പിങ്, സ്‌പോര്‍ട്‌സ്, വിനോദം തുടങ്ങി ഒട്ടേറെ വിഭാഗങ്ങളില്‍ നിരവധി ഓഫറുകളും ആമസോണ്‍ ഗിഫ്റ്റ് വൗചറുകളും ആകര്‍ഷകമായ റിവാര്‍ഡ് പോയിന്റുകളും ഈ കാര്‍ഡിലൂടെ ലഭ്യമാക്കുമെന്ന് ഫെഡറൽ ബാങ്ക് പറയുന്നു.

നിലവിൽ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് മാതമാണ് കാർഡ് ലഭ്യമാക്കിയിരിക്കുന്നത്. സ്വിഗ്ഗി വൗചറുകളും കോംപ്ലിമെന്ററി മെംബര്‍ഷിപ്പുകളും ഡൊമസ്റ്റിക്, ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസും അടക്കം നിരവധി ആനുകൂല്യങ്ങളും റൂപേ സിഗ്‌നെറ്റ് ക്രെഡിറ്റ് കാര്‍ഡിലൂടെ ലഭിക്കുമെന്നും ബാങ്ക് പറയുന്നു.

ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്പായ ഫെഡ്‌മൊബൈൽ വഴി വെറും മൂന്നു ക്ലിക്കുകളിൽ കാര്‍ഡ് ഉപയോഗിച്ചുതുടങ്ങാവുന്നതാണ്.

മെറ്റൽ കാര്‍ഡ് പിന്നീട് തപാലില്‍ ലഭ്യമാവുന്നതാണ്. എന്‍പിസിഐയുമായുള്ള ഫെഡറല്‍ ബാങ്കിന്റെ ശക്തമായ പങ്കാളിത്തത്തിന്റെ പ്രതീകമാണെന്ന് കാർഡെന്നും, പുതുതലമുറ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള എല്ലാ ഘടകങ്ങളും ഉള്‍പ്പെടുന്ന ആനുകൂല്യങ്ങളുടെ ഒരു പാക്കേജാണ് ഈ ക്രെഡിറ്റ് കാര്‍ഡെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു.

Federal Bank Introduces Rupee Contactless Credit Card

Next TV

Related Stories
വാടകയ്ക്കെടുത്ത വാഹനങ്ങൾ മറിച്ചുവിറ്റു; രണ്ടാം പ്രതി അറസ്റ്റിൽ

Oct 21, 2021 10:59 PM

വാടകയ്ക്കെടുത്ത വാഹനങ്ങൾ മറിച്ചുവിറ്റു; രണ്ടാം പ്രതി അറസ്റ്റിൽ

വാടകയ്ക്ക് വാഹനങ്ങൾ എടുത്തിട്ട് ഉടമയറിയാതെ വ്യാജ വിൽപ്പന കരാറുണ്ടാക്കി വിൽക്കുകയും പണയം വെക്കുകയും ചെയ്യുന്ന കേസിൽ രണ്ടാം പ്രതി...

Read More >>
'ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, മർദ്ദിച്ചു'; എസ്എഫ്ഐ നേതാക്കൾക്കെതിരെ യുവതിയുടെ പരാതി

Oct 21, 2021 08:32 PM

'ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, മർദ്ദിച്ചു'; എസ്എഫ്ഐ നേതാക്കൾക്കെതിരെ യുവതിയുടെ പരാതി

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് സംസ്ഥാന വനിതാ...

Read More >>
കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19

Oct 21, 2021 05:58 PM

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക്...

Read More >>
നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സംഭവം; മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കും

Oct 21, 2021 05:22 PM

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സംഭവം; മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കും

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സംഭവം; മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കും...

Read More >>
റോഡിലെ കുഴിയില്‍ വീണ് അപകടം; ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു

Oct 21, 2021 04:52 PM

റോഡിലെ കുഴിയില്‍ വീണ് അപകടം; ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു

റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വടകര സ്വദേശി...

Read More >>
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Oct 21, 2021 04:34 PM

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്...

Read More >>
Top Stories