---
title: "വാജ്പേയി അനുസ്മരണവുമായി തരൂർ; സദ്‌ഭരണ ദിനാചരണത്തിൽ രാജ്യം"
english_title: "Tharoor remembers Vajpayee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332999/tharoor-remembers-vajpayee"
published_at: "2025-12-25T13:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694cec3db9e47_tru2.jpg"
keywords: []
---

# വാജ്പേയി അനുസ്മരണവുമായി തരൂർ; സദ്‌ഭരണ ദിനാചരണത്തിൽ രാജ്യം

> **Lead Summary:** **ദില്ലി: [[truevisionnews.com]] **ബിജെപിയെ അനുകൂലിക്കുന്ന പ്രതികരണങ്ങൾ തുടരുന്നതിനിടെയാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ അനുസ്മരിച്ച് ശശി തരൂർ എംപി രംഗത്തെത്തിയത്. വാജ്പേയിയുടെ നൂറ്റിയൊന്നാം ജന്മദിനത്തോടനുബന്ധിച്ചാണ് തരൂർ അദ്ദേഹത്തെ ഓർമ്മിപ്പിച്ചത്.

## Article Content

**ദില്ലി: [[truevisionnews.com]] **ബിജെപിയെ അനുകൂലിക്കുന്ന പ്രതികരണങ്ങൾ തുടരുന്നതിനിടെയാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ അനുസ്മരിച്ച് ശശി തരൂർ എംപി രംഗത്തെത്തിയത്. വാജ്പേയിയുടെ നൂറ്റിയൊന്നാം ജന്മദിനത്തോടനുബന്ധിച്ചാണ് തരൂർ അദ്ദേഹത്തെ ഓർമ്മിപ്പിച്ചത്.

വാജ്പേയിയുടെ രാഷ്ട്രീയ ജീവിതവും ഭരണ വൈദഗ്ധ്യവും പ്രശംസിച്ച് അദ്ദേഹം അന്തരിച്ച സമയത്ത് തന്റെ ബ്ലോഗിൽ എഴുതിയ ലേഖനം തരൂർ വീണ്ടും പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ ബിഹാർ സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും പുകഴ്ത്തിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി മുന്നേറ്റത്തെ അഭിനന്ദിച്ചുമുള്ള തരൂരിന്റെ പ്രസ്താവനകൾ കോൺഗ്രസ് നേതൃത്വത്തിന് വീണ്ടും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.

ഇതിനിടെ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറ്റിയൊന്നാം ജന്മദിനം കേന്ദ്രസർക്കാറും ബിജെപിയും ‘സദ്‌ഭരണ ദിനം’ ആയി ആചരിക്കുകയാണ്. വാജ്പേയിയുടെ സമാധിസ്ഥലമായ സദൈവ് അടലിൽ പുഷ്പാഞ്ചലിയും പ്രാർത്ഥനാസഭയും സംഘടിപ്പിക്കും.

രാവിലെ എട്ട് മുപ്പതിനാണ് ചടങ്ങുകൾ ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാരും നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332999/tharoor-remembers-vajpayee)