---
title: "'കോൺഗ്രസിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ല,കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമം'; പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല"
english_title: "congress has no connection with unnikrishnan potty says ramesh chennithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332981/congress-has-no-connection-with-unnikrishnan-potty-says-ramesh-chennithala"
published_at: "2025-12-25T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694cdec74a0b9_ramesh_chennithala.jpg"
keywords: []
---

# 'കോൺഗ്രസിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ല,കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമം'; പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസുകാർക്കാണ് പോറ്റിയുടെ ബന്ധമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്,ജനങ്ങൾ വിഡ്ഢികളല്ല. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസുകാർക്കാണ് പോറ്റിയുടെ ബന്ധമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്,ജനങ്ങൾ വിഡ്ഢികളല്ല. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘമാണ് സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെന്ന് ചെന്നിത്തല ആവർത്തിച്ചു. കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം.

അത് എസ്ഐടിയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കിടക്കുന്ന എൻ വാസുവിന്റെയും എ പത്മകുമാറിന്റെയും പേരിൽ എന്തുകൊണ്ടാണ് പാർട്ടി നടപടി എടുക്കാത്തത് ?മുഖ്യമന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇവർക്കെതിരെ നടപടിയെടുത്താൽ കേസിൽ ഉൾപ്പെട്ട ഉന്നതന്മാരുടെ പേരുകൾ പുറത്തുവരും ഇതിൽ ഭയന്നാണ് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഡി. മണിയെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിൽ കഴിഞ്ഞ ദിവസം ഡി. മണിയുടെ രണ്ട് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. ഇന്നും ഡി. മണിയുടെ ചോദ്യം ചെയ്യൽ തുടരും. രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി പ്രകാരമാണ് ഡി. മണിയെ ചോദ്യം ചെയ്തത്. ശബരിമലയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ വിഗ്രഹങ്ങൾ വാങ്ങിയത് മണിയെന്ന് വിദേശ വ്യവസായി മൊഴി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332981/congress-has-no-connection-with-unnikrishnan-potty-says-ramesh-chennithala)