---
title: " ക്രിസ്തുമസിനും  രക്ഷയില്ല, സ്വർണവില മുകളിലോട്ട് തന്നെ, പവന്റെ വില അറിയാം  "
english_title: "Today's gold price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332955/todays-gold-price-new"
published_at: "2025-12-25T10:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694cc42b028c7_gold.jpg"
keywords: []
---

#  ക്രിസ്തുമസിനും  രക്ഷയില്ല, സ്വർണവില മുകളിലോട്ട് തന്നെ, പവന്റെ വില അറിയാം  

> **Lead Summary:** ** ** സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായി. സ്വർണചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.

## Article Content

** ** സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായി. സ്വർണചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.

ആഗോള വിപണിയിൽ ഔൺസിന് 4,479.53 ഡോളറാണ് വില. 0.04 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണത്തിനുണ്ടായത്.

ഇന്നലെ ഒരുവേള അന്താരാഷ്ട്ര വിപണിയിൽ ചരിത്രത്തിലാദ്യമായി സ്വർണവില 4500 ഡോളർ പിന്നിട്ടുവെങ്കിലും പിന്നീട് വിലയിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ആഗോളവിപണിയിൽ ഈ വർഷം മാത്രം 70 ശതമാനം വർധനവാണ് സ്വർണത്തിനുണ്ടായത്.

ഇന്നലെ കേരളത്തിൽ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടിയിരുന്നു. 1,01,880 രൂപയായിരുന്നു പവൻ വില. വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് ഗ്രാമിന് 25 രൂപയുടെയും 14 കാരറ്റിന് 20 രൂപയുടെയും വർധനവുണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332955/todays-gold-price-new)