---
title: " ഇന്ന് ചോറിനൊപ്പം  ബീഫ് കറി ആയാലോ?  ഈ റെസിപ്പി പരീക്ഷിക്കൂ "
english_title: "Beef curry racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332953/beef-curry-racipe"
published_at: "2025-12-25T10:20:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694cc2fa27d0c_bf.jpg"
keywords: []
---

#  ഇന്ന് ചോറിനൊപ്പം  ബീഫ് കറി ആയാലോ?  ഈ റെസിപ്പി പരീക്ഷിക്കൂ 

> **Lead Summary:** **** ഇന്ന് ചോറിനൊപ്പം ബീഫ് കറി ആയാലോ? ഈ റെസിപ്പി പരീക്ഷിക്കൂ

## Article Content

**** ഇന്ന് ചോറിനൊപ്പം ബീഫ് കറി ആയാലോ? ഈ റെസിപ്പി പരീക്ഷിക്കൂ

ആവശ്യമായ സാധനങ്ങൾ

ബീഫ് 

സവാള 

വെളുത്തുള്ളി 

പച്ചമുളക് 

തക്കാളി 

ഇഞ്ചി

കറിവേപ്പില

പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില

മുളകുപൊടി

മല്ലിപൊടി 

മഞ്ഞള്‍പൊടി 

മീറ്റ് മസാല 

വെളിച്ചെണ്ണ 

വെള്ളം

ഉപ്പ് 

തയ്യാറാക്കുന്ന വിധം

ആദ്യം ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം, ഇതിൽ നിന്ന് വെള്ളം നന്നായി കളഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഒരു കടായിയിൽ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, മീറ്റ് മസാലയുമിട്ട് ചൂടാക്കി മാറ്റി വയ്ക്കാം.

ശേഷം കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക, കറുകയില എന്നിവ ചേർത്ത് ഇളക്കാം. ഒന്ന് വഴന്നുവരുമ്പോൾ ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് നന്നായിവഴറ്റുക.

മൂത്ത് വരുമ്പോള്‍ ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച സവാള ചേര്‍ക്കണം. ഇത് നന്നായി വഴറ്റിയെടുത്ത് നേരെത്തെ ചൂടാക്കിവെച്ച മസാലപൊടികള്‍ എല്ലാം ഇട്ടു ഒന്നുകൂടി വഴറ്റുക.

പിന്നാലെ ബീഫും അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. പാകത്തിന് വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കാം. നന്നായി വെന്തുവരുമ്പോള്‍ മുകളിലായി കുറച്ച് എണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കിയാൽ നല്ല നാടൻ രുചിയിൽ ബീഫ് കറി റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332953/beef-curry-racipe)