---
title: " ക്രിസ്മസ് ആഘോഷത്തിനിടെ വന്‍ കവര്‍ച്ച; കുടുംബം പള്ളിയിൽ പോയ തക്കത്തിന് വീട്ടിൽ നിന്ന് കവർന്നത് 60 പവന്‍ സ്വര്‍ണം"
english_title: "Massive robbery during Christmas celebrations 60 pounds of gold stolen from house enough for family to go to church"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332943/massive-robbery-during-christmas-celebrations-60-pounds-of-gold-stolen-from-house-enough-for-family-to-go-to-church"
published_at: "2025-12-25T09:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694cb5360c755_robbery.jpg"
keywords: []
---

#  ക്രിസ്മസ് ആഘോഷത്തിനിടെ വന്‍ കവര്‍ച്ച; കുടുംബം പള്ളിയിൽ പോയ തക്കത്തിന് വീട്ടിൽ നിന്ന് കവർന്നത് 60 പവന്‍ സ്വര്‍ണം

> **Lead Summary:** **തിരുവനന്തപുരം: **ക്രിസ്മസ് രാത്രിയിൽ കാട്ടാക്കടയിൽ വൻമോഷണം. കാട്ടക്കോട് കൊറ്റൻകുഴി തൊഴുക്കൽകോണം ഷൈൻകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണം നഷ്ടമായതായി വീട്ടുകാർ പരാതിപ്പെട്ടു.

## Article Content

**തിരുവനന്തപുരം: **ക്രിസ്മസ് രാത്രിയിൽ കാട്ടാക്കടയിൽ വൻമോഷണം. കാട്ടക്കോട് കൊറ്റൻകുഴി തൊഴുക്കൽകോണം ഷൈൻകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണം നഷ്ടമായതായി വീട്ടുകാർ പരാതിപ്പെട്ടു.

ബുധൻ വൈകുന്നേരം ആറിനും ഒൻപതിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. വൈകുന്നേരം ആറ് മണിയോടെയാണ് ഷൈനും കുടുംബവും പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിന് പോയത്. രാത്രി ഒൻപതോടെ ഷൈനിന്റെ ഭാര്യ തിരിച്ചുവീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

വീടിന്റെ മുൻവശത്തെ വാതിൽ തകർത്തനിലയിലായിരുന്നു. കിടപ്പുമുറയിലെ അലമാര പരിശോധിച്ചപ്പോഴാണ് അതിൽ സൂക്ഷിച്ചിരുന്ന 60ൽ അധികം പവൻ വരുന്ന സ്വർണം നഷ്ടമായെന്ന് മനസിലാക്കുന്നത്. രാത്രിതന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദ​ഗ്ധരടക്കം വീട്ടിലെത്തി പരിശോധന നടത്തും. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332943/massive-robbery-during-christmas-celebrations-60-pounds-of-gold-stolen-from-house-enough-for-family-to-go-to-church)