---
title: "‘പ്രചരിക്കുന്നതല്ല സത്യം, സത്യം മറച്ചു വെച്ചു,  സത്യത്തിന്റെ ചുരുൾ അഴിയുമോ?​ നിഗൂഢ പോസ്റ്റുമായി ആരോ​ഗ്യമന്ത്രി"
english_title: "Health Minister VeenaGeorge with a mysterious post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332935/health-minister-veenageorge-with-a-mysterious-post-NEW"
published_at: "2025-12-25T08:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ca447ef40a_VEENA.jpg"
keywords: []
---

# ‘പ്രചരിക്കുന്നതല്ല സത്യം, സത്യം മറച്ചു വെച്ചു,  സത്യത്തിന്റെ ചുരുൾ അഴിയുമോ?​ നിഗൂഢ പോസ്റ്റുമായി ആരോ​ഗ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **നി​ഗൂഢ പോസ്റ്റുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ‘പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചു വെച്ചു. സത്യത്തിന്റെ ചുരുൾ അഴിയുമോ?’- എന്നതായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

## Article Content

**തിരുവനന്തപുരം: **നി​ഗൂഢ പോസ്റ്റുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ‘പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചു വെച്ചു. സത്യത്തിന്റെ ചുരുൾ അഴിയുമോ?’- എന്നതായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

എന്തിനെക്കുറിച്ചാണെന്നും ആരെക്കുറിച്ചാണെന്നും യാതൊരു സൂചനയും നൽകാതെ മൂന്ന് വാചകങ്ങൾ മാത്രമാണുണ്ടായിരുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു പോസ്റ്റെന്നതും ശ്രദ്ധേയം. ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചാണോ മന്ത്രിയുടെ പോസ്റ്റെന്നായിരുന്നു കമന്റുകളിലേറെയും.

അന്ന് യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ​ഗാന്ധിയെ കാണാനും മാത്രം എന്ത് ബന്ധമാണ് ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ​ഗോവർധനുമുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332935/health-minister-veenageorge-with-a-mysterious-post-NEW)