---
title: "നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; ഏഴ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്"
english_title: "Explosion at mosque in Nigeria; 7 dead, many injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332923/explosion-at-mosque-in-nigeria-7-dead-many-injured"
published_at: "2025-12-25T06:57:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694c93361be3c_blST.jpg"
keywords: []
---

# നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; ഏഴ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **അബുജ: **നൈജീരിയയുടെ വടക്കുകിഴക്കൻ നഗരമായ മൈഡുഗുരിയിലെ മുസ്ലീം പള്ളിയിൽ നടന്ന സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മൈഡുഗുരിയിലെ ഗാംബോറു മാർക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിലാണ് ബുധനാഴ്ച വൈകുന്നേരം സ്ഫോടനം നടന്നത്.

## Article Content

**അബുജ: **നൈജീരിയയുടെ വടക്കുകിഴക്കൻ നഗരമായ മൈഡുഗുരിയിലെ മുസ്ലീം പള്ളിയിൽ നടന്ന സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മൈഡുഗുരിയിലെ ഗാംബോറു മാർക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിലാണ് ബുധനാഴ്ച വൈകുന്നേരം സ്ഫോടനം നടന്നത്.

സന്ധ്യാ നിസ്കാരത്തിനായി വിശ്വാസികൾ മസ്ജിദിലെത്തിയ സമയത്തായിരുന്നു സംഭവം. പള്ളിയുടെ ഉള്ളിൽ വെച്ചിരുന്ന ബോംബാണ് പ്രാർത്ഥനയ്ക്കിടയിൽ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ചാവേറാക്രമണമാണ് നടന്നതെന്നും സംശയിക്കുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവസ്ഥലത്തെത്തിയ പൊലീസ് പരിശോധനകൾ നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332923/explosion-at-mosque-in-nigeria-7-dead-many-injured)