---
title: " പുൽക്കൂട് നിർമ്മിക്കാനെത്തിയ കൗമാരക്കാരന് നേരെ പീഡനശ്രമം; 38-കാരൻ പോലീസ് പിടിയിൽ"
english_title: "Attempted rape of teenager; 38-year-old arrested by police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332914/attempted-rape-of-teenager-38-year-old-arrested-by-police-new"
published_at: "2025-12-24T21:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694c144f18dfd_areest.jpg"
keywords: []
---

#  പുൽക്കൂട് നിർമ്മിക്കാനെത്തിയ കൗമാരക്കാരന് നേരെ പീഡനശ്രമം; 38-കാരൻ പോലീസ് പിടിയിൽ

> **Lead Summary:** തിരുവനന്തപുരം:**[ ** തിരുവനന്തപുരത് പുൽക്കൂട് നിർമ്മിക്കാനെത്തിയ 15-കാരന് നേരെ പീഡനശ്രമം. സംഭവത്തിൽ പരുത്തിപ്പാറ സ്വദേശി അതുൽ ജോസഫ്​ പിടിയിലായി. ​മുട്ടട ഹോളിക്രോസ് പള്ളിയിലാണ് സംഭവം നടന്നത്. വൈകിട്ട് നാല് മണിയ്ക്ക് പുൽക്കൂട് നിർമിക്കാനെത്തിയതായിരുന്നു പത്താം ക്ലാസുകരനായ വിദ്യാർഥി.

## Article Content

തിരുവനന്തപുരം:**[ ** തിരുവനന്തപുരത് പുൽക്കൂട് നിർമ്മിക്കാനെത്തിയ 15-കാരന് നേരെ പീഡനശ്രമം. സംഭവത്തിൽ പരുത്തിപ്പാറ സ്വദേശി അതുൽ ജോസഫ്​ പിടിയിലായി. ​മുട്ടട ഹോളിക്രോസ് പള്ളിയിലാണ് സംഭവം നടന്നത്. വൈകിട്ട് നാല് മണിയ്ക്ക് പുൽക്കൂട് നിർമിക്കാനെത്തിയതായിരുന്നു പത്താം ക്ലാസുകരനായ വിദ്യാർഥി.

പള്ളി പരിപാലന സമിതി അംഗമാണ് ​പ്രതി​കുട്ടിയെ പള്ളിയുടെ പിൻഭാഗത്തേക്ക് വിളിച്ച് വരുത്തിയാണ് പീഡനശ്രമം ഉണ്ടായത്. ​രക്ഷപ്പെട്ടോടിയ വിദ്യാർത്ഥി സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ‌​നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർ നടപടികൾ സ്വീകരിച്ച പൊലീസ് അതുൽ ജോസഫിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332914/attempted-rape-of-teenager-38-year-old-arrested-by-police-new)