---
title: "ചായയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ...; ആരോഗ്യത്തിന് ദോഷം ചെയ്യുന്ന കോമ്പിനേഷനുകൾ അറിയാം "
english_title: "Know the combinations of tea that are harmful to health"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332882/know-the-combinations-of-tea-that-are-harmful-to-health"
published_at: "2025-12-24T16:17:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694bc579d7fcc_CHAAYA.jpg"
keywords: []
---

# ചായയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ...; ആരോഗ്യത്തിന് ദോഷം ചെയ്യുന്ന കോമ്പിനേഷനുകൾ അറിയാം 

> **Lead Summary:** ****ഓരോ ദിവസവും ഒരു കപ്പ് ചായയിൽ തുടങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ചായ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. ചായയുടെ രുചിക്ക് ഇരട്ടി മധുരം പകരാൻ ബിസ്ക്കറ്റ്, പക്കോഡ, സമോസ തുടങ്ങിയ ലഘുഭക്ഷണങ്ങളും നമ്മുടെ ശീലമാണ്. എന്നാൽ, രുചിക്ക് വേണ്ടി നമ്മൾ തിരഞ്ഞെടുക്കുന്ന ഈ ഭക്ഷണങ്ങൾ ചിലപ്പോൾ നമ്മുടെ ആരോഗ്യത്തിന് ദോഷകരമായേക്കാം. നിങ്ങളുടെ ചായ സമയം കൂടുതൽ ആരോഗ്യകരമാക്കാൻ, ചായയ്ക്കൊപ്പം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിഞ്ഞാലോ....?

## Article Content

****ഓരോ ദിവസവും ഒരു കപ്പ് ചായയിൽ തുടങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ചായ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. ചായയുടെ രുചിക്ക് ഇരട്ടി മധുരം പകരാൻ ബിസ്ക്കറ്റ്, പക്കോഡ, സമോസ തുടങ്ങിയ ലഘുഭക്ഷണങ്ങളും നമ്മുടെ ശീലമാണ്. എന്നാൽ, രുചിക്ക് വേണ്ടി നമ്മൾ തിരഞ്ഞെടുക്കുന്ന ഈ ഭക്ഷണങ്ങൾ ചിലപ്പോൾ നമ്മുടെ ആരോഗ്യത്തിന് ദോഷകരമായേക്കാം. നിങ്ങളുടെ ചായ സമയം കൂടുതൽ ആരോഗ്യകരമാക്കാൻ, ചായയ്ക്കൊപ്പം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിഞ്ഞാലോ....?

**ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ**

ഇലക്കറികൾ, ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, സിറിയൽസ് തുടങ്ങിയ ഇരുമ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ ചൂടു ചായയുടെ കൂടെ കഴിക്കുന്നത് ഒഴിവാക്കണം. ചായയിൽ അടങ്ങിയിട്ടുള്ള ടാനിനുകളും ഓക്സലേറ്റുകളും ഈ ഭക്ഷണങ്ങളിലെ ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നത് തടയുന്നു.

**നാരങ്ങ**

ശരീരഭാരം കുറയ്ക്കാൻ ലെമൺ ടീ നല്ലതാണെങ്കിലും, പാൽച്ചായയിൽ നാരങ്ങ ചേർക്കുന്നത് നല്ലതല്ല. കൂടാതെ, തേയിലയുമായി നാരങ്ങയുടെ നേരിട്ടുള്ള സംയോജനം അസിഡിറ്റി, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും. അസിഡിറ്റിയുള്ളവർ അതിരാവിലെ ലെമൺ ടീ കുടിക്കുന്നത് ഒഴിവാക്കണം.

**കടലമാവ് ചേർത്ത പലഹാരങ്ങൾ**

ചായക്കടികളിൽ ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ് പക്കോഡ, ഉള്ളി വട, ബജികൾ തുടങ്ങിയ കടലമാവ് ചേർത്ത പലഹാരങ്ങൾ. എന്നാൽ, ചായയും കടലമാവും ഒന്നിച്ച് കഴിക്കുമ്പോൾ, കടലമാവ് ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും. ഇത് വയറുവേദന, മലബന്ധം എന്നിവയ്ക്ക് കാരണമായേക്കാം.

**തണുത്ത ഭക്ഷണങ്ങൾ**

ചൂടു ചായ കുടിക്കുന്നതിനിടയിൽ ഐസ്ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് നല്ലതല്ല. താപനിലയിലുള്ള ഈ വ്യത്യാസം ദഹനക്കേടിനും ഓക്കാനത്തിനും വഴിയൊരുക്കും. ചൂടുചായ കുടിച്ച് 30 മുതൽ 45 മിനിറ്റിന് ശേഷം മാത്രമേ തണുത്ത പാനീയങ്ങളോ ഭക്ഷണങ്ങളോ കഴിക്കാവൂ.

**മഞ്ഞൾ (ചായയിൽ ചേർക്കുന്നത്)**

ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെങ്കിലും, ചായയിൽ മഞ്ഞൾ ചേർക്കുന്നത് ചിലപ്പോൾ വിപരീത ഫലം നൽകിയേക്കാം. മഞ്ഞളിലെ ചില സംയുക്തങ്ങൾ ആമാശയത്തിലെ പാളിയിൽ അസ്വസ്ഥത ഉണ്ടാക്കി ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കാം.

**നട്സ്**

ഊർജ്ജവും പോഷകങ്ങളും നൽകുന്ന നട്സ് (കശുവണ്ടി, നിലക്കടല, പിസ്ത) ചായയ്ക്കൊപ്പം കഴിക്കുന്നത് അത്ര നല്ലതല്ല. നട്സിലും ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നതിനാൽ, ചായയിലെ ടാനിനുകളുമായി ചേർന്ന് പോഷകാഗിരണത്തെ തടസ്സപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332882/know-the-combinations-of-tea-that-are-harmful-to-health)