---
title: "നഖത്തിലെ വെളുത്ത പാടുകളും പൊട്ടലും നിസ്സാരമാക്കല്ലേ...! കാരണങ്ങൾ ഇവയാകാം; പരിഹാരം ഇതാ .."
english_title: "Health news, nail hygiene, hand hygiene"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332853/health-news-nail-hygiene-hand-hygiene"
published_at: "2025-12-24T14:45:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694baf93d0690_nail.jpg"
keywords: []
---

# നഖത്തിലെ വെളുത്ത പാടുകളും പൊട്ടലും നിസ്സാരമാക്കല്ലേ...! കാരണങ്ങൾ ഇവയാകാം; പരിഹാരം ഇതാ ..

> **Lead Summary:** ** നമ്മ**ള്‍ പലപ്പോ‍ഴും നഖത്തിനെക്കുറിച്ച് ശ്രദ്ധിക്കാറില്ല. അതിൻ്റെ ആരോഗ്യത്തെക്കുറിച്ച് അധികമാരും പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ നഖത്തെ ശ്രദ്ധിച്ചാല്‍ ശരീരത്തിലെ പോഷകക്കുറവുകളെ മനസ്സിലാക്കാൻ ക‍ഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല തരത്തിലുള്ളതും പല ഷെയ്പ്പിലുള്ളതുമാണ് നമ്മുടെ നഖങ്ങള്‍. ഈ മുന്നറിയിപ്പിനെക്കുറിച്ച് നേരത്തെ മനസ്സിലാക്കിയാല്‍ ഭക്ഷണക്രമീകരണത്തിലൂടെയും ചില സപ്ലിമെൻ്റുകള്‍ ക‍ഴിച്ചും ആവശ്യമായ പോഷണങ്ങള്‍ ശരീരത്തിലെത്തിക്കാനാകും.

## Article Content

** നമ്മ**ള്‍ പലപ്പോ‍ഴും നഖത്തിനെക്കുറിച്ച് ശ്രദ്ധിക്കാറില്ല. അതിൻ്റെ ആരോഗ്യത്തെക്കുറിച്ച് അധികമാരും പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ നഖത്തെ ശ്രദ്ധിച്ചാല്‍ ശരീരത്തിലെ പോഷകക്കുറവുകളെ മനസ്സിലാക്കാൻ ക‍ഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല തരത്തിലുള്ളതും പല ഷെയ്പ്പിലുള്ളതുമാണ് നമ്മുടെ നഖങ്ങള്‍. ഈ മുന്നറിയിപ്പിനെക്കുറിച്ച് നേരത്തെ മനസ്സിലാക്കിയാല്‍ ഭക്ഷണക്രമീകരണത്തിലൂടെയും ചില സപ്ലിമെൻ്റുകള്‍ ക‍ഴിച്ചും ആവശ്യമായ പോഷണങ്ങള്‍ ശരീരത്തിലെത്തിക്കാനാകും.

സ്‌പൂണ്‍ രൂപത്തിലുള്ള നഖങ്ങളാണ് നിങ്ങളുടേതെങ്കില്‍ ശരീരത്തിലെ അയണ്‍ അഭാവത്തെ സൂചിപ്പിക്കുന്നവയാണ്. സസ്യാഹാരികള്‍, കടുത്ത ആര്‍ത്തവ രക്തപ്രവാഹമുള്ള സ്‌ത്രീകള്‍, കഴിക്കുന്ന ഭക്ഷണത്തിലെ പോഷണങ്ങളെ ആഗീരണം ചെയ്യാന്‍ സാധിക്കാത്തവര്‍ തുടങ്ങിയവരിലാണ്‌ ഈ പ്രശ്‌നം കൂടുതലായും കണ്ടു വരാറുള്ളത്‌. അയണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ക്കൊപ്പം വൈറ്റമിന്‍ സിയും കഴിച്ച്‌ തുടങ്ങിയാല്‍ ഈയവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകും.

നഖങ്ങളിലെ വെള്ള പാടുകള്‍ സിങ്കിൻ്റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. അണുബാധകളെ എതിര്‍ത്ത് നില്‍ക്കാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മനുഷ്യശരീരത്തിന്‌ സിങ്ക്‌ ആവശ്യമാണ്. മത്തങ്ങ വിത്ത്‌, ബീഫ്‌, കക്കയിറച്ചി, വെള്ളക്കടല എന്നിവയെല്ലാം സിങ്ക്‌ അഭാവം പരിഹരിക്കാന്‍ സഹായിക്കും.

ബയോട്ടിന്‍, അയണ്‍, കാല്‍സ്യം എന്നിവയുടെ അഭാവം മൂലം നഖം പെട്ടെന്ന് പൊട്ടിപോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. വരണ്ട കാലാവസ്ഥ, നിരന്തരമുള്ള കൈ കഴുകല്‍, വാര്‍ദ്ധക്യം എന്നിവ ഈ അവസ്ഥ രൂക്ഷമാക്കാം. ബദാം, മുട്ട, സാല്‍മണ്‍, പച്ചിലകള്‍, സമ്പുഷ്ടീകരിച്ച സിറിയലുകള്‍ എന്നിവ ഈയവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332853/health-news-nail-hygiene-hand-hygiene)