---
title: "ക്രിസ്‌മസ് സ്പെഷ്യൽ: 3 ദിവസത്തിൽ തയാറാക്കാം രുചികരമായ ഇഞ്ചി വൈൻ"
english_title: "Christmas special, ginger wine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332851/christmas-special-ginger-wine"
published_at: "2025-12-24T14:41:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694bae8da18db_cook.jpg"
keywords: []
---

# ക്രിസ്‌മസ് സ്പെഷ്യൽ: 3 ദിവസത്തിൽ തയാറാക്കാം രുചികരമായ ഇഞ്ചി വൈൻ

> **Lead Summary:** **[[truevisionnews.com]]** ക്രിസ്‌മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പ്രത്യേക പാനീയമാണ് ഇഞ്ചി വൈൻ. മുന്തിരിക്ക് പകരം ഇഞ്ചി ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വൈൻ രുചികരവും ആരോഗ്യകരവുമാണ്. വെറും മൂന്ന് ദിവസത്തിനുള്ളിൽ തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

## Article Content

**[[truevisionnews.com]]** ക്രിസ്‌മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പ്രത്യേക പാനീയമാണ് ഇഞ്ചി വൈൻ. മുന്തിരിക്ക് പകരം ഇഞ്ചി ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വൈൻ രുചികരവും ആരോഗ്യകരവുമാണ്. വെറും മൂന്ന് ദിവസത്തിനുള്ളിൽ തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

**ആവശ്യമായ സാധനങ്ങൾ**

*ഇഞ്ചി – 250 ഗ്രാം*

*പഞ്ചസാര – 13 ടേബിൾസ്പൂൺ*

*യീസ്റ്റ് – 1 ടേബിൾസ്പൂൺ*

*വെള്ളം – 1 ലിറ്റർ*

*ചൂടുവെള്ളം – 1 കപ്പ്*

*നാരങ്ങ – 1 എണ്ണം (കുരു നീക്കിയത്)*

*ഏലയ്ക്ക – 4 എണ്ണം*

*ഗ്രാമ്പു – 6 എണ്ണം*

*വറ്റൽമുളക് – 8 എണ്ണം*

*കറുവപ്പട്ട – 1 ഇഞ്ച് കഷണം*

*ഉണക്ക മുന്തിരി – 1/4 കപ്പ്*

** തയ്യാറാക്കുന്ന വിധം**

ഇഞ്ചി കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുത്ത് ഇഞ്ചിനീര് മാറ്റിവെക്കുക. ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ പഞ്ചസാര, യീസ്റ്റ്, കുറച്ച് ഇളംചൂട് വെള്ളം ചേർത്ത് യീസ്റ്റ് പൊങ്ങാൻ വയ്ക്കുക.

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കാൽ കപ്പ് പഞ്ചസാര караമലൈസ് ചെയ്യുക. ഇതിലേക്ക് 1 കപ്പ് തിളച്ച വെള്ളം ചേർത്ത് കറുവപ്പട്ട, ചതച്ച ഗ്രാമ്പു, ഏലയ്ക്ക, വറ്റൽമുളക്, ഉണക്ക മുന്തിരി, കുരു നീക്കിയ നാരങ്ങ, 1 ലിറ്റർ വെള്ളം എന്നിവ ചേർക്കുക.

എല്ലാം ചേർത്ത് നന്നായി തിളപ്പിച്ചതിന് ശേഷം ഇഞ്ചിനീര് ചേർത്ത് കുറച്ചുസമയം കൂടി തിളപ്പിക്കുക. അടുപ്പിൽ നിന്ന് മാറ്റി ചൂട് കുറയുമ്പോൾ പൊങ്ങി വന്ന യീസ്റ്റ് ചേർത്ത് നന്നായി ഇളക്കുക.

പൂർണമായും ചൂടാറിയ ശേഷം പാത്രം അടച്ച് വെളിച്ചവും അനക്കവും തട്ടാത്ത സ്ഥലത്ത് സൂക്ഷിക്കുക. അടുത്ത ദിവസം അതേ സമയം വൈൻ അരിച്ചെടുത്ത് വായുവും വെള്ളവും കടക്കാത്ത കുപ്പിയിൽ അടച്ച് സൂക്ഷിക്കുക. പിറ്റേദിവസം മുതൽ രുചികരമായ ഇഞ്ചി വൈൻ ഉപയോഗിക്കാൻ തയ്യാറാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332851/christmas-special-ginger-wine)