---
title: "വിദേശയാത്രയിൽ പുതുതലമുറ മുന്നിൽ; ഇന്ത്യക്കാരുടെ 10ൽ 9 യാത്രകളും ജെൻ സീ–മില്ലേനിയൽസ്"
english_title: "Foreign travel, Gen Z–Millennials"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332821/foreign-travel-gen-zmillennials"
published_at: "2025-12-24T13:26:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b9d64d01e1_TRAVEL.jpg"
keywords: []
---

# വിദേശയാത്രയിൽ പുതുതലമുറ മുന്നിൽ; ഇന്ത്യക്കാരുടെ 10ൽ 9 യാത്രകളും ജെൻ സീ–മില്ലേനിയൽസ്

> **Lead Summary:** **[[truevisionnews.com]]** ഇന്ത്യക്കാരുടെ വിദേശയാത്രകളിൽ പുതുതലമുറയാണ് ഇപ്പോൾ മുൻനിരയിലെന്ന് റിപ്പോർട്ട്. 1981 മുതൽ 1996 വരെ ജനിച്ച മില്ലേനിയൽസും 1997 മുതൽ 2012 വരെ ജനിച്ച ജെൻ സീ തലമുറയുമാണ് രാജ്യാന്തര യാത്രകളുടെ ഭൂരിഭാഗവും നടത്തുന്നത്.

## Article Content

**[[truevisionnews.com]]** ഇന്ത്യക്കാരുടെ വിദേശയാത്രകളിൽ പുതുതലമുറയാണ് ഇപ്പോൾ മുൻനിരയിലെന്ന് റിപ്പോർട്ട്. 1981 മുതൽ 1996 വരെ ജനിച്ച മില്ലേനിയൽസും 1997 മുതൽ 2012 വരെ ജനിച്ച ജെൻ സീ തലമുറയുമാണ് രാജ്യാന്തര യാത്രകളുടെ ഭൂരിഭാഗവും നടത്തുന്നത്.

ഇന്ത്യക്കാരുടെ പത്ത് വിദേശയാത്രകളിൽ ഒമ്പതിനും പിന്നിൽ ഇവരാണ് ഉള്ളതെന്ന് ട്രാവൽ ബാങ്കിങ് ഫിൻടെക് പ്ലാറ്റ്ഫോമായ നിയോ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടിൻ്റെ കണക്കുകൾ പ്രകാരം, ഈ യാത്രകളിൽ മൂന്നിൽ രണ്ടും ഡൽഹി, ബെംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്.

തിലൂടെ നഗര കേന്ദ്രങ്ങളിലെ യുവജനങ്ങളുടെ യാത്രാശീലങ്ങൾ കൂടുതൽ ശക്തമാണെന്നതും വ്യക്തമാകുന്നു. പത്ത് ലക്ഷത്തിലധികം ഇന്ത്യൻ യാത്രികരുടെ ഡാറ്റ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പുതുതലമുറയിൽ ഒറ്റയ്ക്കുള്ള വിദേശയാത്രകൾക്ക് വലിയ സ്വീകാര്യതയാണുള്ളത്. ആകെ യാത്രകളിൽ 63.8 ശതമാനവും സോളോ ട്രിപ്പുകളാണ്. ദമ്പതികൾ ചേർന്നുള്ള യാത്രകൾ 19.93 ശതമാനവും കുടുംബസഹിതമുള്ള യാത്രകൾ 12.26 ശതമാനവും ഗ്രൂപ്പ് യാത്രകൾ 4.01 ശതമാനവുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ യാത്രികർക്ക് ഏറ്റവും പ്രിയപ്പെട്ടത് സമീപ ഏഷ്യൻ രാജ്യങ്ങളാണെന്നും കണക്കുകൾ പറയുന്നു. തായ്‌ലൻഡിലേക്കാണ് ഏറ്റവും കൂടുതൽ യാത്രകൾ – 23.08 ശതമാനം. യുഎഇ (21.57%), ജോർജിയ (9.65%), മലേഷ്യ (8.89%), ഫിലിപ്പീൻസ് (8.8%), കസാക്കിസ്ഥാൻ (7.38%), വിയറ്റ്നാം (5.87%), ഉസ്ബെക്കിസ്ഥാൻ (5.6%), യുകെ (5.38%), സിംഗപ്പൂർ (3.78%) എന്നിവയും മുൻനിരയിൽ ഉൾപ്പെടുന്നു.

വിദേശയാത്രകളിൽ ഇന്ത്യക്കാർ ചെലവഴിക്കുന്ന തുകയിലും പ്രത്യേക പ്രവണതകളുണ്ട്. ആകെ ചെലവിൻ്റെ ഏകദേശം പകുതി, 47.28 ശതമാനം, ഷോപ്പിംഗിനാണ്. ഭക്ഷണത്തിന് 20.69 ശതമാനവും യാത്രയ്ക്കായി 19.93 ശതമാനവും താമസത്തിനായി 9.9 ശതമാനവും സവിശേഷ അനുഭവങ്ങൾക്കായി 3.01 ശതമാനവുമാണ് ചെലവാക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332821/foreign-travel-gen-zmillennials)