---
title: "നടുറോഡിൽ കാമഭ്രാന്ത്; വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി യുവാവ്, അറസ്റ്റ് "
english_title: "young man insulted a young woman in the middle of the road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332818/young-man-insulted-a-young-woman-in-the-middle-of-the-road"
published_at: "2025-12-24T13:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b98f3f034c_bangaluru.jpg"
keywords: []
---

# നടുറോഡിൽ കാമഭ്രാന്ത്; വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി യുവാവ്, അറസ്റ്റ് 

> **Lead Summary:** **ബെംഗളൂരു: ** ജ്ഞാനഭാരതിയിൽ നടുറോഡിൽ യുവതിയെ അപമാനിച്ച് യുവാവ്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് നവീൻ കുമാർ എന്ന യുവാവ് യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു.

## Article Content

**ബെംഗളൂരു: ** ജ്ഞാനഭാരതിയിൽ നടുറോഡിൽ യുവതിയെ അപമാനിച്ച് യുവാവ്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് നവീൻ കുമാർ എന്ന യുവാവ് യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു.

വിലക്കിയിട്ടും ഇത് തുടർന്നതോടെ യുവതി ഇയാളിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ഉള്ളാൾ റോഡിൽ വച്ച് നവീൻ യുവതിയെ ആക്രമിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത ജ്ഞാനഭാരതി പൊലീസ് നവീൻകുമാറിനെ അറസ്റ്റ് ചെയ്തു. യുവതിയെ നവീൻ അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332818/young-man-insulted-a-young-woman-in-the-middle-of-the-road)