---
title: "മക്കളെ പിരിയുന്നതിലുള്ള വിഷമം, പിന്നാലെ ആത്മഹത്യ; നാടിനെ നടുക്കി പയ്യന്നൂരിലെ കൂട്ടമരണം"
english_title: "Mass deaths in Payyannur, the pain of separation from children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332799/mass-deaths-in-payyannur-the-pain-of-separation-from-children"
published_at: "2025-12-24T12:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b8a633651c_payyannur.jpg"
keywords: []
---

# മക്കളെ പിരിയുന്നതിലുള്ള വിഷമം, പിന്നാലെ ആത്മഹത്യ; നാടിനെ നടുക്കി പയ്യന്നൂരിലെ കൂട്ടമരണം

> **Lead Summary:** **കണ്ണൂർ: ** രാമന്തളിയിൽ കുടുംബത്തിലെ നാലുപേരുടെ മരണത്തിനു കാരണമായതു മക്കളെ പിരിയുന്നതിലുള്ള വിഷമം. നാടകപ്രവർത്തകനും ടൗണിലെ ഓട്ടോ ഡ്രൈവറുമായ എ.കെ.ഉണ്ണിക്കൃഷ്ണന്റെ ഭാര്യ കൊയിത്തട്ട താഴത്തെവീട്ടിൽ ഉഷയും മകൻ കലാധരനും കലാധരന്റെ മക്കളായ ഹിമയും കണ്ണനുമാണു തിങ്കളാഴ്ച രാത്രി വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ: ** രാമന്തളിയിൽ കുടുംബത്തിലെ നാലുപേരുടെ മരണത്തിനു കാരണമായതു മക്കളെ പിരിയുന്നതിലുള്ള വിഷമം. നാടകപ്രവർത്തകനും ടൗണിലെ ഓട്ടോ ഡ്രൈവറുമായ എ.കെ.ഉണ്ണിക്കൃഷ്ണന്റെ ഭാര്യ കൊയിത്തട്ട താഴത്തെവീട്ടിൽ ഉഷയും മകൻ കലാധരനും കലാധരന്റെ മക്കളായ ഹിമയും കണ്ണനുമാണു തിങ്കളാഴ്ച രാത്രി വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്.

കലാധരനും ഭാര്യയും തമ്മിൽ കുറച്ചു വർഷങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു. ഭാര്യയുടെ പരാതിയിൽ കോടതികളിൽ കേസുകളുമുണ്ട്. വിവാഹമോചനക്കേസ് കുടുംബക്കോടതിയുടെ പരിഗണനയിലാണ്.

കോടതി മക്കളെ അമ്മയോടൊപ്പമാണ് വിട്ടതെങ്കിലും ആഴ്ചയിൽ ശനിയും ഞായറും മക്കളെ അച്ഛനോടൊപ്പം വിടാനും തീരുമാനമുണ്ട്. മറ്റുദിവസങ്ങളിൽ അച്ഛന് വിഡിയോകോൾ വഴി മക്കളെ കാണാനും അവസരമുണ്ടെന്നു ബന്ധുക്കൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332799/mass-deaths-in-payyannur-the-pain-of-separation-from-children)