---
title: "പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി ആളില്ലാത്തിടത്തെത്തിച്ച് ലൈംഗിക പീഡനം, ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍"
english_title: " auto driver arrest in pocso case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332794/auto-driver-arrest-in-pocso-case"
published_at: "2025-12-24T11:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b8886271e5_sexual_assault.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി ആളില്ലാത്തിടത്തെത്തിച്ച് ലൈംഗിക പീഡനം, ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

> **Lead Summary:** **മേപ്പാടി: ( **[www.truevisionnews.com]** )** പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിനെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റിലാണ് സംഭവം. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്തുവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മേപ്പാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ.ആർ. റെമിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

## Article Content

**മേപ്പാടി: ( **[www.truevisionnews.com]** )** പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിനെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റിലാണ് സംഭവം. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്തുവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മേപ്പാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ.ആർ. റെമിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള 23കാ​ര​നാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​യെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ത​വ​നാ​ട് കാ​ട്ടി​ല​ങ്ങാ​ടി മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ് (37) പി​ടി​കൂ​ടി​യ​ത്. ഡി​സം​ബ​ർ നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വ​ളാ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വി​നെ സി​നി​മ കാ​ണി​ച്ചു ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ​യി​ൽ ക​യ​റ്റി പ​ട്ടാ​മ്പി റോ​ഡി​ലെ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം കു​റ്റി​ക്കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വി​നെ മാ​ര​ക​മാ​യി മ​ർ​ദ്ദി​ച്ച് കൈ​യി​ലു​ള്ള മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ത​വ​നാ​ട്ടി​ൽ നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 2020ൽ 16 ​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ പോ​ക്സോ കേ​സ് നി​ല​വി​ലു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് വ​ലി​യാ​ട്ടൂ​ർ, എ​സ്.​സി.​പി.​ഒ ശൈ​ലേ​ഷ്, സി.​പി.​ഒ വി​ജ​യ​ന​ന്ദു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332794/auto-driver-arrest-in-pocso-case)