---
title: "ദാ ക്രിസ്തുമസ്‌ നാളെയാണേ ....: ഇത്തവണ നല്ല ഇറ്റാലിയൻ കുക്കി ഉണ്ടാക്കാം "
english_title: "Let's make Italian cookies."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332786/lets-make-italian-cookies"
published_at: "2025-12-24T11:45:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b85701ac67_food.jpg"
keywords: []
---

# ദാ ക്രിസ്തുമസ്‌ നാളെയാണേ ....: ഇത്തവണ നല്ല ഇറ്റാലിയൻ കുക്കി ഉണ്ടാക്കാം 

> **Lead Summary:** ** **ദാ ക്രിസ്തുമസ്‌ നാളെയാണ് , എന്നാലും ഒട്ടും വൈകിട്ടില്ല. ഇത്തവണ ഒരു വെറൈറ്റിയായി കുക്കിയായാലോ? നല്ല ഇറ്റാലിയൻ കുക്കി! എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

## Article Content

** **ദാ ക്രിസ്തുമസ്‌ നാളെയാണ് , എന്നാലും ഒട്ടും വൈകിട്ടില്ല. ഇത്തവണ ഒരു വെറൈറ്റിയായി കുക്കിയായാലോ? നല്ല ഇറ്റാലിയൻ കുക്കി! എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

*ആവശ്യമായ സാധനങ്ങൾ*

*മൈദ – 3 കപ്പ്*

*ബേക്കിംഗ് പൗഡർ – 3 ടീസ്പൂൺ*

*അൺസാൾട്ടഡ് ബട്ടർ – ½ കപ്പ്*

*പഞ്ചസാര – ½ കപ്പ്*

*മുട്ടകൾ – 3*

*വാനില എക്സ്ട്രാക്റ്റ് – 2 ടീസ്പൂൺ*

*ഉണ്ടാക്കുന്ന വിധം*

*ഒരു പാത്രത്തിൽ മാവും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു മിക്സിംഗ് ബൗളിൽ ബട്ടറും പഞ്ചസാരയും ഇലക്ട്രിക് മിക്സർ ഉപയോഗിച്ചോ വിസ്ക് കൊണ്ടോ നന്നായി അടിച്ചെടുക്കാം. *

*മിനുസമാർന്നതും ക്രീമിയുമാകുന്നതുവരെ അടിക്കുക. ഇതിലേക്ക് മുട്ടകൾ ഓരോന്നായി ചേർത്ത് ഇളക്കുക, ഓരോ തവണ ചേർത്തതിനു ശേഷവും നന്നായി അടിക്കുക. ഇതിലേക്ക് വാനിലയും മിക്സ് ചെയ്യുക. രണ്ട് ബേക്കിംഗ് ഷീറ്റുകൾ ഗ്രീസ് ചെയ്ത് ഈ മാവ് അതിലൊഴിക്കാം.*

*ശേഷം മാവ് ആവശ്യമുള്ള ആകൃതിയിൽ പരത്തിയെടുക്കാം. ഇവ തയ്യാറാക്കിയ ബേക്കിംഗ് ഷീറ്റുകളിൽ 2 ഇഞ്ച് അകലത്തിൽ വയ്ക്കുക. പ്രീഹീറ്റ് ചെയ്ത ഓവനിൽ 8 മുതൽ 10 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക. ഓവൻ 350 ഡിഗ്രി ഫാരൻഹീറ്റിൽ (175 ഡിഗ്രി സെൽഷ്യസ്) ചൂടാക്കാം. ഓവനിൽ നിന്ന് പുറത്തെടുത്ത് തണുപ്പിച്ചശേഷം കഴിക്കാം.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332786/lets-make-italian-cookies)