---
title: "കൈക്കൂലി വാങ്ങുന്നതിനിടെ പാനൂർ സ്വദേശി സർക്കാർ ഉദ്യോഗസ്ഥ മഞ്ജിമ രാജീവ് വിജിലൻസ് പിടിയിൽ"
english_title: "Panur native government official Manjima Rajeev arrested by vigilance while accepting bribe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332756/Panur-native-government-official-Manjima-Rajeev-arrested-by-vigilance-while-accepting-bribe"
published_at: "2025-12-24T10:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b74366e402_curruption.jpg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടെ പാനൂർ സ്വദേശി സർക്കാർ ഉദ്യോഗസ്ഥ മഞ്ജിമ രാജീവ് വിജിലൻസ് പിടിയിൽ

> **Lead Summary:** **തലശ്ശേരി (കണ്ണൂർ) : ( **[**www.tr**uevisionnews.com]** ) **അപേക്ഷയുമായെത്തിയ ആളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പാനൂർ സ്വദേശി ഉദ്യോഗസ്ഥ മഞ്ജിമ രാജീവ് വിജിലൻസ് പിടിയിൽ. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഉദ്യോഗസ്ഥയാണ് ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് വലയിൽപ്പെട്ടത്. ഇവരുടെ കൈയ്യിൽ നിന്ന് ആറായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

## Article Content

**തലശ്ശേരി (കണ്ണൂർ) : ( **[**www.tr**uevisionnews.com]** ) **അപേക്ഷയുമായെത്തിയ ആളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പാനൂർ സ്വദേശി ഉദ്യോഗസ്ഥ മഞ്ജിമ രാജീവ് വിജിലൻസ് പിടിയിൽ. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഉദ്യോഗസ്ഥയാണ് ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് വലയിൽപ്പെട്ടത്. ഇവരുടെ കൈയ്യിൽ നിന്ന് ആറായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ലൈസൻസ് ആവശ്യവുമായി സമീപിച്ച ആളോടാണ് ആറായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് ഇയാൾ വിജിലൻസിനെ വിവരം അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ കെണിയൊരുക്കുകയായിരുന്നു. മജ്ജിമ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടതായിരുന്നു.

മഞ്ജിമ തന്നെയാണ് റെയിൽവേ സ്റ്റേഷനിലേക്ക് പണവുമായി എത്താൻ ആവശ്യപ്പെട്ടത്. കൈക്കൂലി നൽകിയാൽ ആവശ്യമായ കാര്യങ്ങൾ ചെയ്തു നൽകാമെന്ന് കണ്ണൂർ സ്വദേശിക്ക് ഉറപ്പ് നൽകിയിരുന്നു. വിജിലൻസ് ഇവരെ ഉടൻ കോടതിയിൽ ഹാജറാക്കും.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332756/Panur-native-government-official-Manjima-Rajeev-arrested-by-vigilance-while-accepting-bribe)