---
title: "പവന്  1,01,880 രൂപ...! ഇന്നും  സ്വർണവില പിടിതരാതെ മുകളിലേക്ക് പായുന്നു "
english_title: "Today's gold price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332753/todays-gold-price"
published_at: "2025-12-24T10:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b6ff95ec46_gold.jpg"
keywords: []
---

# പവന്  1,01,880 രൂപ...! ഇന്നും  സ്വർണവില പിടിതരാതെ മുകളിലേക്ക് പായുന്നു 

> **Lead Summary:** ** ** പവൻ വില ലക്ഷം രൂപ പിന്നിട്ടും സ്വർണവില മുക​ളിലേക്ക് തന്നെ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 35 രൂപയുടെ വർധനയാണ് ഉണ്ടായത്. 12,735 രൂപയായാണ് വില വർധിച്ചത്.

## Article Content

** ** പവൻ വില ലക്ഷം രൂപ പിന്നിട്ടും സ്വർണവില മുക​ളിലേക്ക് തന്നെ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 35 രൂപയുടെ വർധനയാണ് ഉണ്ടായത്. 12,735 രൂപയായാണ് വില വർധിച്ചത്.

പവൻ വിലയിൽ 280 രൂപയുടെ വർധനയുണ്ടായി. 1,01,880 രൂപയായാണ് സ്വർണവില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് ഗ്രാമിന് 30 രൂപയും 14 കാരറ്റിന്റേതിൽ 25 രൂപയുടെ വർധനവുമുണ്ടായി.

ആഗോള വിപണിയിൽ ഇന്നും സ്വർണവില ഉയരുകയാണ്. ഔൺസിന് 4,494 ഡോളറായാണ് വില ഉയർന്നത്. 1.36 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണത്തിനുണ്ടായത്. 60 ഡോളറിന്റെ വില വർധനവ് സ്വർണത്തിന് ആഗോള വിപണിയിൽ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332753/todays-gold-price)