---
title: "  അവിഹിതം ചോദ്യം ചെയ്തതിൽ വൈരാഗ്യം: ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും"
english_title: "A husband who killed his wife was sentenced to life imprisonment and a fine."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332699/a-husband-who-killed-his-wife-was-sentenced-to-life-imprisonment-and-a-fine"
published_at: "2025-12-23T19:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a9ffc9d0f1_crime.jpg"
keywords: []
---

#   അവിഹിതം ചോദ്യം ചെയ്തതിൽ വൈരാഗ്യം: ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

> **Lead Summary:** **തിരുവനന്തപുരം: **വർക്കലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ഭർത്താവിൻ്റെ അവിഹിതം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമായിരുന്നു കൊലപാതകം.

## Article Content

**തിരുവനന്തപുരം: **വർക്കലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ഭർത്താവിൻ്റെ അവിഹിതം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമായിരുന്നു കൊലപാതകം.

ഭാര്യയായ ഷാനിദയെ കുത്തി കൊലപ്പെടുത്തിയ ഇടവ-വെറ്റക്കട, പനമുട്ടം സുജിഗാർഡൻസിൽ താമസിക്കുന്ന സിദ്ദീഖിനെയാണ് കോടതി ജീവപര്യന്തം കഠിനതടവും 75000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.

പിഴ തുക ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം കൂടി അധികം കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2021 ആഗസ്റ്റ് 20ന് രാവിലെയായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332699/a-husband-who-killed-his-wife-was-sentenced-to-life-imprisonment-and-a-fine)