അവധിക്കാലം ആഘോഷമാക്കൻ; വിസ്മ‌യ അമ്യൂസ്മെന്റ്റ് പാർക്കിൽ പുതിയ ഇറ്റാലിയൻ റൈഡ് 'റോഡിക്‌സ്' പ്രവർത്തനം ആരംഭിച്ചു

അവധിക്കാലം ആഘോഷമാക്കൻ; വിസ്മ‌യ അമ്യൂസ്മെന്റ്റ് പാർക്കിൽ പുതിയ ഇറ്റാലിയൻ റൈഡ് 'റോഡിക്‌സ്' പ്രവർത്തനം ആരംഭിച്ചു

അവധിക്കാലം ആഘോഷമാക്കൻ; വിസ്മ‌യ അമ്യൂസ്മെന്റ്റ് പാർക്കിൽ പുതിയ ഇറ്റാലിയൻ റൈഡ് 'റോഡിക്‌സ്' പ്രവർത്തനം ആരംഭിച്ചു
2025-12-23T19:06:00 | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) ക്രിസ്‌മസ് പുതുവത്സര അവധിക്കാലം ആഘോഷമാക്കാനൊരുങ്ങി കണ്ണൂർ പറശിനിക്കടവ് വിസ്‌മയ അമ്യൂസ്മെന്റ്റ് പാർക്ക്. സന്ദർശകർക്കായി വ്യത്യസ്‌തമായ അനുഭവം സമ്മാനിക്കാൻ പുതിയ ഇറ്റാലിയൻ സാഹസിക റൈഡ് 'റോഡിക്‌സ്'. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റൈഡിൻ്റെ ഉദ്ഘാടനം നിയമസഭാ സ്‌പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. ചടങ്ങിന് വിസ്‌മയ അമ്യൂസ്മെന്റ് പാർക്ക് ചെയർമാൻ പി.വി ഗോപിനാഥ് അധ്യക്ഷനായി.

കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്‌തമായ റൈഡുകൾ ഒരുക്കുന്നതിൽ എന്നും മുന്നിലാണ് പറശിനിക്കടവ് വിസ്‌മയ അമ്യൂസ്മെന്റ്റ് പാർക്ക്. ഇപ്പോഴിതാ അവധിക്കാലം ആഘോഷമാക്കാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സാഹസിക റൈഡ് 'റോഡിക്സ്' സന്ദർശകർക്കായി സജ്ജമായി.

15 കോടിയോളം രൂപ ചെലവഴിച്ചാണ് ഇറ്റാലിയൻ കമ്പനിയായ മൊസൈർ അത്യാധുനിക റൈഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 22 മീറ്റർ ഉയരത്തിൽ കറങ്ങുന്ന ഈ റൈഡ് സാഹസികത ഇഷ്‌ടപ്പെടുന്നവർക്ക് പുത്തൻ അനുഭവം നൽകും. റൈഡിനൊപ്പം തന്നെ ഇതിലെ ഇരിപ്പിടങ്ങൾ 360 ഡിഗ്രിയിൽ കറങ്ങുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഒരേസമയം 24 പേർക്ക് ഈ റൈഡ് ആസ്വദിക്കാം.

ഇറ്റലിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്‌ധരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇതിന്റെ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയത്. ഡബിൾ സേഫ്റ്റി സിസ്റ്റം റൈഡിൽ ഉറപ്പാക്കിയിട്ടുണ്ട്. 2008ൽ പ്രവർത്തനം ആരംഭിച്ച വിസ്‌മയ പാർക്ക് ഇപ്പോൾ 17-ാം വർഷത്തിലേക്ക് കടക്കുകയാണ്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക അമ്യൂസ്മെന്റ്റ് പാർക്കാണിത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ പ്രവർത്തിക്കുന്ന പാർക്കിൽ നിലവിൽ 55ലധികം റൈഡുകളുണ്ട്. ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഇവൻ്റുകളും ഓഫറുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

ചടങ്ങിന് വിസ്‌മയ അമ്യൂസ്മെൻ്റ് പാർക്ക് വൈസ് ചെയർമാൻ കെ. സന്തോഷ് സ്വാഗതം പറഞ്ഞു. ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ, ആന്തൂർ നഗരസഭ കൗൺസിലർ പി.പി ഗംഗാധരൻ, കണ്ണൂർ A R ഓഫീസ് സൂപ്രണ്ട് അജേഷ് ആർ കെ, തളിപ്പറമ്പ മണ്ഡലം സി.പി.ഐ. നേതാവ് പി.കെ മുജീബ് റഹ്‌മാൻ, കോൺഗ്രസ്സ് ഐ നേതാവ് വൽസൻ കടമ്പേരി, ഐ.യു.എം.എൽ നേതാവ് സമദ് കടമ്പേരി, വിസ്‌മയ അമ്യൂസ്മെന്റ്റ് പാർക്ക് ഡയറക്‌ടർമാരായ എം.ദാമോദരൻ, ഒ സുഭാഗ്യം, കണ്ണൂർ ജില്ല ടൂറിസം എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കെ രാജീവൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിസ്‌മയ അമ്യൂസ്മെൻ്റ് പാർക്ക് മാനേജിംഗ് ഡയറക്‌ടർ ഇ. വൈശാഖ് നന്ദിയും അറിയിച്ചു.








Content Highlight: New Italian ride Rodix launched at Vismaya Amusement Park

Next TV

Related Stories
വുഡ്ലം എജുക്കേഷൻ പ്രീമിയം സ്കൂളുകളുടെ ശൃംഖലയുമായി കേരളത്തിലേക്ക്

Jul 12, 2026 10:00 AM

വുഡ്ലം എജുക്കേഷൻ പ്രീമിയം സ്കൂളുകളുടെ ശൃംഖലയുമായി കേരളത്തിലേക്ക്

യുഎഇ ആസ്ഥാനമായ വുഡ്ലം എജുക്കേഷൻ കേരളത്തിൽ പ്രീമിയം സ്കൂൾ ശൃംഖല ആരംഭിക്കുന്നു. നാദാപുരത്ത് 2027-28ൽ ആദ്യ സ്കൂൾ. എഐ അധിഷ്ഠിത പഠനം, 100+...

Read More >>
ആന്ധ്രാപ്രദേശില്‍ 3,200 കോടിയുടെ നിക്ഷേപവുമായി ഹീറോ മോട്ടോകോർപ്പ്

Jul 3, 2026 03:41 PM

ആന്ധ്രാപ്രദേശില്‍ 3,200 കോടിയുടെ നിക്ഷേപവുമായി ഹീറോ മോട്ടോകോർപ്പ്

ഹീറോ മോട്ടോകോർപ്പ്, ഗ്ലോബൽ പാർട്‌സ് സെന്റർ, ' മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഇലക്ട്രിക് മൊബിലിറ്റി ഹബ്ബ്...

Read More >>
adimage
വിവാഹം ആഘോഷമാക്കാൻ ലോൺ എടുക്കുന്നുണ്ടോ? ഈ 4 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

Jun 12, 2026 12:40 PM

വിവാഹം ആഘോഷമാക്കാൻ ലോൺ എടുക്കുന്നുണ്ടോ? ഈ 4 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

വിവാഹം ആഘോഷമാക്കാൻ ലോൺ എടുക്കുന്നവർ ശ്രദ്ധികേണ്ട കാര്യങ്ങൾ...

Read More >>
Top Stories










adimage adimage
Entertainment News