---
title: "മദ്യലഹരിയിൽ വഴിയിൽ കിടന്നുറങ്ങി, പറമ്പിൽ തീപടർന്നു; പൊള്ളലേറ്റ് യുവാവ് ചികിത്സയിൽ"
english_title: "drunk man burned thrissur beverage outlet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332690/drunk-man-burned-thrissur-beverage-outlet"
published_at: "2025-12-23T18:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a8e6b9b516_burned.jpg"
keywords: []
---

# മദ്യലഹരിയിൽ വഴിയിൽ കിടന്നുറങ്ങി, പറമ്പിൽ തീപടർന്നു; പൊള്ളലേറ്റ് യുവാവ് ചികിത്സയിൽ

> **Lead Summary:** **തൃശ്ശൂർ: ( **[www.truevisionnews.com]** ) ** വെളപ്പായ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം മദ്യലഹരിയിൽ ബോധരഹിതനായി കിടന്നുറങ്ങിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇതരസംസ്ഥാന തൊഴിലാളിക്കാണ് പൊള്ളലേറ്റത്. വളപ്പായയിൽ റെയിൽവേ ട്രാക്കിനോട് ചേർന്ന ഇടത്ത് കിടന്നുറങ്ങവേ, ഇന്ന് ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം.

## Article Content

**തൃശ്ശൂർ: ( **[www.truevisionnews.com]** ) ** വെളപ്പായ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം മദ്യലഹരിയിൽ ബോധരഹിതനായി കിടന്നുറങ്ങിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇതരസംസ്ഥാന തൊഴിലാളിക്കാണ് പൊള്ളലേറ്റത്. വളപ്പായയിൽ റെയിൽവേ ട്രാക്കിനോട് ചേർന്ന ഇടത്ത് കിടന്നുറങ്ങവേ, ഇന്ന് ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം.

ഇയാളുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞു. അബോധാവസ്ഥയിലായതിനാൽ ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. വെളപ്പായയിലെ ബിവറേജസിൽനിന്ന് വാങ്ങിയ മദ്യം കുടിച്ച് ബോധരഹിതനായി വീണ് കിടുന്നുറങ്ങുകയായിരുന്നു യുവാവ്. ഈ സമയത്ത് പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് തീപടർന്നു റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പ്രദേശത്തെത്തുകയായിരുന്നു.

അവിടെ കിടന്നുറങ്ങുകയായിരുന്ന യുവാവിൻറേ ദേഹത്തേക്ക് തീപടർന്നു. ഉടൻതന്നെ തൊട്ടടുത്തുണ്ടായിരുന്ന ആളുകൾ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332690/drunk-man-burned-thrissur-beverage-outlet)