---
title: "പഠിപ്പിക്കാൻ റെഡിയാണോ? സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്"
english_title: "Guest Lecturer Vacancy at Sanskrit University"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332675/guest-lecturer-vacancy-at-sanskrit-university"
published_at: "2025-12-23T16:38:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a785e7e370_job.jpg"
keywords: []
---

# പഠിപ്പിക്കാൻ റെഡിയാണോ? സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

> **Lead Summary:** ** ** ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ്.

## Article Content

** ** ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ്.

55% മാര്‍ക്കോടെ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

യു.ജി.സി റഗുലേഷന്‍ 2018 പ്രകാരമായിരിക്കും നിയമനം. പ്രായപരിധി 60 വയസ്സ്. എസ്. സി/എസ്. ടി വിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസ് 500/- രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 750/- രൂപയുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332675/guest-lecturer-vacancy-at-sanskrit-university)