---
title: "കോഴിക്ക് ഇനി സ്വർണ്ണവില? തമിഴ്‌നാട്ടിലെ കോഴിക്കർഷകർ സമരത്തിലേക്ക്; കേരളത്തിലുൾപ്പെടെ വില ഉയർന്നേക്കും"
english_title: "Poultry farmers in Tamil Nadu go on strike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332671/poultry-farmers-in-tamil-nadu-go-on-strike"
published_at: "2025-12-23T16:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a776d72980_kozhi.jpg"
keywords: []
---

# കോഴിക്ക് ഇനി സ്വർണ്ണവില? തമിഴ്‌നാട്ടിലെ കോഴിക്കർഷകർ സമരത്തിലേക്ക്; കേരളത്തിലുൾപ്പെടെ വില ഉയർന്നേക്കും

> **Lead Summary:** **ചെന്നൈ: **തമിഴ്‌നാട്ടിലെ പൗൾട്രി ഫാമുകൾക്കുവേണ്ടി കോഴികളെ വളർത്തിനൽകുന്ന കർഷകർ ജനുവരി ഒന്നുമുതൽ സമരം പ്രഖ്യാപിച്ചു. പുതുവർഷത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇറച്ചിക്കോഴിക്ക് വില കൂടാൻ ഇതു കാരണമായേക്കും.

## Article Content

**ചെന്നൈ: **തമിഴ്‌നാട്ടിലെ പൗൾട്രി ഫാമുകൾക്കുവേണ്ടി കോഴികളെ വളർത്തിനൽകുന്ന കർഷകർ ജനുവരി ഒന്നുമുതൽ സമരം പ്രഖ്യാപിച്ചു. പുതുവർഷത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇറച്ചിക്കോഴിക്ക് വില കൂടാൻ ഇതു കാരണമായേക്കും.

കോഴിവളർത്തലിനുള്ള പ്രതിഫലം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ സമരത്തിലേക്കു നീങ്ങുന്നത്. ഴികളെ വൻകിട ഫാമുകൾക്ക് നൽകുന്നതിന് നിലവിൽ കിലോഗ്രാമിന് 6.5 രൂപയാണ് കർഷകർക്കു ലഭിക്കുന്നത്. അത് 20 രൂപയാക്കി ഉയർത്തണമെന്നതാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332671/poultry-farmers-in-tamil-nadu-go-on-strike)