---
title: "മെസ്സിയുടെ സഹോദരി ഓടിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി,  ഗുരുതര പരിക്ക്"
english_title: "Messi's sister's car crashes into wall, causing serious injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332649/messis-sisters-car-crashes-into-wall-causing-serious-injuries-new"
published_at: "2025-12-23T15:04:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a635c4bbda_messi.jpg"
keywords: []
---

# മെസ്സിയുടെ സഹോദരി ഓടിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി,  ഗുരുതര പരിക്ക്

> **Lead Summary:** **മയാമി: **ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ സഹോദരി മരിയ സോൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. ജനുവരി മൂന്നിന് അവരുടെ വിവാഹം നടക്കാനിരിക്കെയാണ് അപകടം.

## Article Content

**മയാമി: **ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ സഹോദരി മരിയ സോൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. ജനുവരി മൂന്നിന് അവരുടെ വിവാഹം നടക്കാനിരിക്കെയാണ് അപകടം.

ഗുരുതരമായി പരിക്കേറ്റതിനാൽ വിവാഹം നീട്ടിവെച്ചു. അപകടനില തരണം ചെയ്തെങ്കിലും കാലിലും കൈയിലും പൊട്ടലും ശരീരത്തിൽ പൊള്ളലുമേറ്റതിനാൽ കുടുംബം വിവാഹം നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

മയാമിയിൽ വെച്ചാണ് മരിയ ഓടിച്ച എസ്.യു.വി അപകടത്തിൽപെട്ടത്. ജന്മനഗരമായ റൊസാരിയോയിലേക്ക് തിരിച്ചുപോയ മരിയ മാതാവിന്‍റെയും കുടുംബത്തിന്‍റെയും പരിചരണത്തിലാണ്.

മെസ്സിയുടെ ക്ലബായ ഇന്‍റർ മയാമിയുടെ അണ്ടർ 19 ടീം പരിശീലകൻ ജൂലിയൻ തുലി അരെല്ലാനോയുമായാണ് മരിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മരിയ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്നതിനാലാണ് വിവാഹം മാറ്റിവെക്കാൻ ഇരുവരുടെയും കുടുംബം തീരുമാനിച്ചതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332649/messis-sisters-car-crashes-into-wall-causing-serious-injuries-new)