---
title: "'മതരാഷ്ട്രവാദം തുലയട്ടെ, ബംഗ്ലാദേശി എന്നാരോപിച്ച് അടിച്ച് കൊന്നവർ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രവാദ ചിന്തകൾ കൊണ്ട് ഭ്രാന്ത് പിടിച്ചവർ'"
english_title: "Ramnarayan's mob lynching; VK Sanoj reacts strongly."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332641/ramnarayans-mob-lynching-vk-sanoj-reacts-strongly-new"
published_at: "2025-12-23T14:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a5e9e84a08_sanoj.jpg"
keywords: []
---

# 'മതരാഷ്ട്രവാദം തുലയട്ടെ, ബംഗ്ലാദേശി എന്നാരോപിച്ച് അടിച്ച് കൊന്നവർ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രവാദ ചിന്തകൾ കൊണ്ട് ഭ്രാന്ത് പിടിച്ചവർ'

> **Lead Summary:** **കൊച്ചി: **പാലക്കാട് വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ രൂക്ഷ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

## Article Content

**കൊച്ചി: **പാലക്കാട് വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ രൂക്ഷ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

രാംനാരായൺ ഭാഗേലിനെ ബംഗ്ലാദേശി എന്നാരോപിച്ച് അടിച്ചു കൊന്നവർ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രവാദ ചിന്തകൾ കൊണ്ടു ഭ്രാന്ത് പിടിച്ചവരാണെന്ന് സനോജ് ഫേസ്ബുക്കിൽ കുറിച്ചു. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷ സമുദായത്തിന് നേരെ ആക്രമണങ്ങൾ നടത്തുന്നവർ ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദ ആശയത്താൽ ഉന്മാദം പിടിച്ചവരാണ്.

ആർഎസ്എസ്സിന് ദേശീയ അധികാരം കിട്ടിയപ്പോൾ ഇന്ത്യയിൽ എന്താണോ സംഭവിച്ചത് അതാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ദേശീയ അധികാരം കിട്ടിയപ്പോൾ ബംഗ്ലാദേശിൽ സംഭവിക്കുന്നതെന്നും സനോജ് കുറിച്ചു.

മതരാഷ്ട്രവാദം ഏത് തന്നെയായാലും സാധാരണ മനുഷ്യർക്ക് ദുരിതം മാത്രമാണ് നൽകുന്നത് എന്നാണ് ഇന്ത്യയും ബംഗ്ലാദേശും നമ്മോട് പറയുന്നത്. മതരാഷ്ട്രവാദികൾ ന്യൂനപക്ഷങ്ങൾക്ക് എതിരെ നടത്തുന്ന അക്രമങ്ങളിൽ ശക്തമായി പ്രതിഷേധിക്കുകയെന്നും സനോജ് വ്യക്തമാക്കി.

**വി കെ സനോജിന്റെ കുറിപ്പിന്റെ പൂർണരൂപം…**

*വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായൺ ഭാഗേലിനെ ബംഗ്ലാദേശി എന്നാരോപിച്ച് അടിച്ചു കൊന്നവർ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രവാദ ചിന്തകൾ കൊണ്ടു ഭ്രാന്ത് പിടിച്ചവരാണ്.*

*ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷ സമുദായത്തിന് നേരെ ആക്രമണങ്ങൾ നടത്തുന്നവർ ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദ ആശയത്താൽ ഉന്മാദം പിടിച്ചവരാണ്. ആർഎസ്എസ്സിന് ദേശീയ അധികാരം കിട്ടിയപ്പോൾ ഇന്ത്യയിൽ എന്താണോ സംഭവിച്ചത് അതാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ദേശീയ അധികാരം കിട്ടിയപ്പോൾ ബംഗ്ലാദേശിൽ സംഭവിക്കുന്നത്. മതരാഷ്ട്രവാദം ഏത് തന്നെയായാലും സാധാരണ മനുഷ്യർക്ക് ദുരിതം മാത്രമാണ് നൽകുന്നത് എന്നാണ് ഇന്ത്യയും ബംഗ്ലാദേശും നമ്മളോട് പറയുന്നത്.*

*മതരാഷ്ട്രവാദികൾ ന്യൂനപക്ഷങ്ങൾക്ക് എതിരെ നടത്തുന്ന അക്രമങ്ങളിൽ ശക്തമായി പ്രതിഷേധിക്കുക.*

*മതരാഷ്ട്രവാദം തുലയട്ടെ*

*മതനിരപേക്ഷത വളരട്ടെ*

*ജനാധിപത്യം പുലരട്ടെ.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332641/ramnarayans-mob-lynching-vk-sanoj-reacts-strongly-new)