---
title: "ശബരിമല സ്വര്‍ണക്കൊള്ള: 'യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നു, . വന്‍ സ്രാവുകളെ എസ്‌ഐടി വലയിലാക്കണം' - രമേശ് ചെന്നിത്തല"
english_title: "Sabarimala gold robbery: Real culprits are practicing self-immolation, says Ramesh Chennithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332632/sabarimala-gold-robbery-real-culprits-are-practicing-self-immolation-says-ramesh-chennithala"
published_at: "2025-12-23T14:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a54d83dd9e_ramesh.jpg"
keywords: []
---

# ശബരിമല സ്വര്‍ണക്കൊള്ള: 'യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നു, . വന്‍ സ്രാവുകളെ എസ്‌ഐടി വലയിലാക്കണം' - രമേശ് ചെന്നിത്തല

> **Lead Summary:** ** **ശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടി ഇവരെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊള്ളയ്ക്കും പ്രതികള്‍ക്കും രാഷ്ട്രീയ സംരക്ഷണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

## Article Content

** **ശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടി ഇവരെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊള്ളയ്ക്കും പ്രതികള്‍ക്കും രാഷ്ട്രീയ സംരക്ഷണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

തൊണ്ടിമുതല്‍ എവിടെ പോയെന്ന് പോലും അറിയില്ല. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 500 കോടിയില്‍ അധികം വിലമതിക്കുന്നതാണ് തൊണ്ടിമുതലുകള്‍. പുരാവസ്തുവാക്കി വില്‍പന നടത്താനാണ് ശ്രമം നടന്നത്. വന്‍ സ്രാവുകളെ എസ്‌ഐടി വലയിലാക്കണം – അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാരെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

കുറ്റക്കാരായ നേതാക്കള്‍ക്ക് എതിരെ സിപിഐഎം നടപടി എടുത്തില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എംവി ഗോവിന്ദന്‍ പ്രതികളെ സംരക്ഷിക്കുന്നു. പ്രതികളെ ഭയമാണ് പാര്‍ട്ടിക്ക്. പലതും തുറന്നു പറയുമെന്നാണ് പേടി – അദ്ദേഹം പറഞ്ഞു.

കേരള കോണ്ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. അത് രാഷ്ട്രീയമായി ശരിയല്ല. അവര്‍ നിലവില്‍ മറ്റൊരു മുന്നണിയിലാണ്. അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കാം – അദ്ദേഹം അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332632/sabarimala-gold-robbery-real-culprits-are-practicing-self-immolation-says-ramesh-chennithala)