---
title: "'കരുണാകരൻ സ്മാരകം ഇതുവരെയും പൂർത്തിയായില്ല, ആത്മാവിനോട് നീതി കാണിക്കണം'; കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി എം.കെ. രാഘവൻ എംപി"
english_title: "mk raghavan against congress leadership on not completing karunakaran memorial"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332619/mk-raghavan-against-congress-leadership-on-not-completing-karunakaran-memorial"
published_at: "2025-12-23T13:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a4b983dd6b_mk_raghavan.jpg"
keywords: []
---

# 'കരുണാകരൻ സ്മാരകം ഇതുവരെയും പൂർത്തിയായില്ല, ആത്മാവിനോട് നീതി കാണിക്കണം'; കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി എം.കെ. രാഘവൻ എംപി

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) ** കോഴിക്കോട് വച്ച് നടന്ന കെ കരുണാകരന്റെ അനുസ്മരണത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എം കെ രാഘവൻ. കെ കരുണാകരന്റെ സ്മാരകം 15 വർഷമായിട്ടും പൂർത്തീകരിച്ച് ഉദ്‌ഘാടനം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും സ്മാരകം ഇനിയും പൂർത്തിയാക്കാതത്തിൽ നേതൃത്വം ഉത്തരം പറയണമെന്നും പരിപാടിയിൽ എം കെ രാഘവൻ ആഞ്ഞടിച്ചു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) ** കോഴിക്കോട് വച്ച് നടന്ന കെ കരുണാകരന്റെ അനുസ്മരണത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എം കെ രാഘവൻ. കെ കരുണാകരന്റെ സ്മാരകം 15 വർഷമായിട്ടും പൂർത്തീകരിച്ച് ഉദ്‌ഘാടനം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും സ്മാരകം ഇനിയും പൂർത്തിയാക്കാതത്തിൽ നേതൃത്വം ഉത്തരം പറയണമെന്നും പരിപാടിയിൽ എം കെ രാഘവൻ ആഞ്ഞടിച്ചു.

കോൺഗ്രസിലെ ഓരോ നേതാക്കളും മുകളിൽ എത്തും തോറും മനസിന്റെ വലിപ്പം കുറഞ്ഞു വരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.‘പാർട്ടി നേതൃത്വം സ്മാരക കെട്ടിടം പൂർത്തിയാക്കി ലീഡറുടെ ആത്മവിനോട് നീതി പുലർത്തണം. എല്ലാവരെയും ഉൾക്കൊള്ളാൻ നേതാക്കൾക്ക് മനസുണ്ടാകണം. സ്മാരകം നിർമിക്കാൻ സമയമായില്ലെന്നാണ് ചിലർ കരുതുന്നത്.

മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ കെ. കരുണാകരൻ നിരവധി ആക്ഷേപം നേരിട്ടെന്നും, കെ, മുരളീധരനെ കിങ്ങിണിക്കുട്ടൻ എന്നല്ലേ വിളിച്ചതെന്നും എംപി പറഞ്ഞു. ലീഡറെ കുറിച്ച് അന്ന് പറഞ്ഞ കാര്യങ്ങൾക്ക് അവരൊക്കെ ഇപ്പോഴെങ്കിലും മാപ്പ് പറയണം.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332619/mk-raghavan-against-congress-leadership-on-not-completing-karunakaran-memorial)