---
title: "'പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്, സംയമനം പാലിക്കണം; യുഡിഎഫിനെ വഴിയമ്പലമായി കാണരുതെന്ന്' മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "mullappally ramachandran asks pv anwar to restraint in udf "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332587/mullappally-ramachandran-asks-pv-anwar-to-restraint-in-udf"
published_at: "2025-12-23T11:57:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a3747bdce3_mullappalli_ramachadran.jpg"
keywords: []
---

# 'പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്, സംയമനം പാലിക്കണം; യുഡിഎഫിനെ വഴിയമ്പലമായി കാണരുതെന്ന്' മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്. യുഡിഎഫിനെ വഴിയമ്പലമായി കാണരുത്. അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്. യുഡിഎഫിനെ വഴിയമ്പലമായി കാണരുത്. അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

ഐക്യ ജനാധിപത്യ കക്ഷിയിൽ വരുമ്പോൾ അൻവർ സംയമനം കാണിക്കണം. ഐക്യ ജനാധിപത്യ മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പിവി അൻവറിനെ സ്വാഗതം ചെയ്ത് കോഴിക്കോട് ബേപ്പൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. മന്ത്രി

പിഎ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരിൽ അൻവർ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം. മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിവി അൻവറിനേയും സി കെ ജാനുവിനേയും അസോസിയേറ്റ് മെമ്പർമാരായി യുഡിഎഫിൽ ഉൾപ്പെടുത്തിയത്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് നേട്ടത്തിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് യുഡിഎഫ്. ഫെബ്രുവരിക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി പ്രകടനപത്രിക പുറത്തിറക്കാൻ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332587/mullappally-ramachandran-asks-pv-anwar-to-restraint-in-udf)