---
title: "ലഹരി ഉപയോഗിച്ചാല്‍ ജോലി പോകും; 'പോഡ' പദ്ധതിക്ക് ഇന്ന് തുടക്കം"
english_title: "drug use at work will cost jobs in private companies Poda scheme starts today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332576/drug-use-at-work-will-cost-jobs-in-private-companies-poda-scheme-starts-today"
published_at: "2025-12-23T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a32647647e_poda_act.jpg"
keywords: []
---

# ലഹരി ഉപയോഗിച്ചാല്‍ ജോലി പോകും; 'പോഡ' പദ്ധതിക്ക് ഇന്ന് തുടക്കം

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമാവും. പൊലീസ് നടപ്പാക്കുന്ന പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ സഹകരിക്കുന്നത് ഇരുപത്തിയഞ്ചോളം ഐ.ടി കമ്പനികളാണ്. ഇന്ന് വൈകിട്ട് പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി റവാഡ ചന്ദ്രശേഖറും കമ്പനികളും തമ്മില്‍ ധാരണാപത്രം കൈമാറും.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമാവും. പൊലീസ് നടപ്പാക്കുന്ന പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ സഹകരിക്കുന്നത് ഇരുപത്തിയഞ്ചോളം ഐ.ടി കമ്പനികളാണ്. ഇന്ന് വൈകിട്ട് പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി റവാഡ ചന്ദ്രശേഖറും കമ്പനികളും തമ്മില്‍ ധാരണാപത്രം കൈമാറും.

പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നവരില്‍ നിന്ന് തുടക്കത്തില്‍ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ലഹരി പരിശോധന നടത്തും. അത്തരം പരിശോധനയില്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി.

ദക്ഷിണമേഖല ഐ.ജി ശ്യാംസുന്ദര്‍ തയാറാക്കിയ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. മദ്യം, പുകയില ഉല്‍പ്പനങ്ങള്‍ എന്നിവയല്ലാത്ത ലഹരി മരുന്നുകളാണ് പരിശോധിക്കുന്നത്. ഐടി പാര്‍ക്കുകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ലഹരിയുപയോഗത്തിന് തടയിടാന്‍ ലഹരിവിരുദ്ധനയം ‘പോഡ’.

ജീവനക്കാരെ ഏത് നിമിഷവും പരിശോധനയ്ക്ക് വിധേയമാക്കാനും ലഹരിയുപയോഗം കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്നതാണ് നയം. ജീവനക്കാരുടെ രക്തം, മൂത്രം, മുടി എന്നിവയാണ് പരിശോധിക്കുക. രാസലഹരി ഉപയോഗിച്ചാല്‍ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താനാകും.

**PODA (Policy for Prevention of Drug Abuse),** അഥവാ പോളിസി ഫോർ പ്രിവെൻഷൻ ഓഫ് ഡ്രഗ് അബ്യൂസ്, എന്നത് കേരളാ പോലീസ് സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന ഒരു ലഹരി വിരുദ്ധ നയമാണ്.

**ഈ നയത്തിന്റെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:**

**ലക്ഷ്യം: **ഐടി പാർക്കുകൾ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കിടയിലെ ലഹരി ഉപയോഗം തടയുക, അതുവഴി ലഹരിയുടെ ആവശ്യകത കുറയ്ക്കുക.

**സമ്മതപത്രം: **പുതിയ ജീവനക്കാരെ നിയമിക്കുമ്പോൾ അവർ ലഹരി ഉപയോഗിക്കില്ല എന്ന ഉറപ്പിൽ ഒരു സമ്മതപത്രം (undertaking) ഒപ്പിട്ടുവാങ്ങും.

**പരിശോധന:** തൊഴിലുടമയ്ക്ക് എപ്പോൾ വേണമെങ്കിലും ജീവനക്കാരെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കാൻ ഈ നയം അധികാരം നൽകുന്നു. ഇതിനായി രക്തം, മൂത്രം, മുടി എന്നിവ പരിശോധനയ്ക്ക് ഉപയോഗിക്കാം.

**ശിക്ഷാനടപടികൾ: **പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ, തൊഴിലുടമയ്ക്ക് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാം.

**തുടക്കം: **കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കുമായി (G Tech) നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ പദ്ധതിക്ക് തുടക്കമായത്.

*കൂടുതൽ വിവരങ്ങൾക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്: *

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332576/drug-use-at-work-will-cost-jobs-in-private-companies-poda-scheme-starts-today)