---
title: "അരുംകൊല....! യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ചിറക്കി ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു; 21-കാരൻ അറസ്റ്റില്‍"
english_title: "Brutal murder Young man dragged out of house and beaten to death with iron rod 21year old arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332544/brutal-murder-young-man-dragged-out-of-house-and-beaten-to-death-with-iron-rod-21year-old-arrested"
published_at: "2025-12-23T10:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a1f3bbff1c_murder.jpg"
keywords: []
---

# അരുംകൊല....! യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ചിറക്കി ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു; 21-കാരൻ അറസ്റ്റില്‍

> **Lead Summary:** **( **[www.truevisionnews.com]** )** ലഖ്‌നൗ പാരയില്‍ യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്ന കേസിൽ 21- കാരൻ അറസ്റ്റില്‍. സതീഷ് ആണ് പൊലീസിൻ്റെ പിടിയിലായത്. പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. പുർവീദിൻ ഖേഡ സ്വദേശി ശിവ് പ്രകാശ് ആണ് മരിച്ചത്.

## Article Content

**( **[www.truevisionnews.com]** )** ലഖ്‌നൗ പാരയില്‍ യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്ന കേസിൽ 21- കാരൻ അറസ്റ്റില്‍. സതീഷ് ആണ് പൊലീസിൻ്റെ പിടിയിലായത്. പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. പുർവീദിൻ ഖേഡ സ്വദേശി ശിവ് പ്രകാശ് ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഭാര്യയുടെ മുന്നിൽ വെച്ച് ശിവ് പ്രകാശിനെ കൊലപ്പെടുത്തുകയായിരുന്നു. ശിവ് പ്രകാശ് വാതില്‍ തുറന്നതിന് പിന്നാലെ അടിക്കുകയും പുറത്തേക്ക് വലിച്ചി‍ഴച്ച് ഇരുമ്പ് വടി കൊണ്ട് ആവർത്തിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. ശിവ് പ്രകാശ് തളർന്നു വീഴുന്നതുവരെ അയാൾ അടിച്ചുകൊണ്ടിരുന്നു. ഞാൻ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്റെ തലയിലും അടിച്ചുവെന്ന് അവര്‍ പറഞ്ഞു.

അയൽവാസികള്‍ സ്ഥലത്തെത്തി ശിവ് പ്രകാശിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരുമകൾ സവിതയും സതീഷും സഹോദരി കവിതയും ചേർന്ന് മകനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന് ശിവ് പ്രകാശിൻ്റെ പിതാവ് ശിവ്ദിൻ ആരോപിച്ചു.

ജൂലൈ 20ന് സതീഷ്, ശിവ് പ്രകാശിനെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കവിത സതീഷിനെ സംരക്ഷിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥരിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ചുവെന്ന് ശിവ്ദിൻ ആരോപിച്ചു. 11 വർഷം മുമ്പ് പ്രണയ വിവാഹിതരായ ശിവ് പ്രകാശിനും സവിതയ്ക്കും 10, 7 വയസ്സുള്ള രണ്ട് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332544/brutal-murder-young-man-dragged-out-of-house-and-beaten-to-death-with-iron-rod-21year-old-arrested)