---
title: "ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം, വാഹനത്തിനടിയില്‍ കുടുങ്ങി പതിനാലുവയസുകാരൻ മരിച്ചു; പ്രതി പിടിയില്‍"
english_title: "Gypsy Drift, Tragic End for 14-Year-Old"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332464/gypsy-drift-tragic-end-for-14-year-old"
published_at: "2025-12-22T16:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69492a7ccad6e_thrissur.jpg"
keywords: []
---

# ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം, വാഹനത്തിനടിയില്‍ കുടുങ്ങി പതിനാലുവയസുകാരൻ മരിച്ചു; പ്രതി പിടിയില്‍

> **Lead Summary:** **തൃശ്ശൂര്‍: ** ചെന്ത്രാപ്പിന്നിയില്‍ ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പതിനാലുവയസ്സുകാരന് ദാരുണാന്ത്യം. ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാന്‍ എന്ന പതിനാലുവയസ്സുകാരനാണ് മരിച്ചത്.

## Article Content

**തൃശ്ശൂര്‍: ** ചെന്ത്രാപ്പിന്നിയില്‍ ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പതിനാലുവയസ്സുകാരന് ദാരുണാന്ത്യം. ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാന്‍ എന്ന പതിനാലുവയസ്സുകാരനാണ് മരിച്ചത്.

കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീര്‍ ആണ് സാഹസിക ഡ്രിഫ്റ്റിംഗ് നടത്തിയത്. ഡ്രിഫ്റ്റിംഗ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയും കളിച്ചുകൊണ്ടിരുന്ന സിനാന്‍ വാഹനത്തിനടിയില്‍പ്പെടുകയുമായിരുന്നു. സിനാന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതാണ് മരണ കാരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332464/gypsy-drift-tragic-end-for-14-year-old)